വാഷിങ്ടൺ: യു.എസ് സംസ്ഥാനമായ അർക്കൻസാസിൽ 12 വർഷത്തിനുശേഷം ആദ്യമായി വധശിക്ഷ നടപ്പാക്കി. ലെഡൽ ലീ (51) എന്നയാളുടെ വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കിയത്.

വധശിക്ഷക്ക് ഉപയോഗിക്കുന്ന മരുന്നിെൻറ ലഭ്യത ഇൗ മാസം അവസാനത്തോടെ തീരാനിരിക്കെ നിരവധി വധശിക്ഷകൾ പൂർത്തിയാക്കാനുള്ള അധികൃതരുടെ വ്യഗ്രതക്കെതിരെ വിമർശനമുയരുന്നതിനിടെയാണിത്. വ്യാഴാഴ്ച നിരവധി കോടതി ഉത്തരവുകൾക്കാണ് അർക്കൻസാസ് വേദിയായത്. 1993ൽ കൊലപാതകക്കേസിൽ അറസ്റ്റിലായ ലീ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടിരുന്നു.എന്നാൽ, വധശിക്ഷ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഇയാളുടെ മൂന്നാമത്തെ ഹരജിയും സുപ്രീംകോടതി ജസ്റ്റിസ് നീൽ ഗോർസച്ച് വ്യാഴാഴ്ച തള്ളുകയായിരുന്നു. തൊട്ടുപിന്നാലെ വധശിക്ഷക്ക് ഉപയോഗിക്കുന്ന വെറക്കോണിയം ബ്രോമൈഡ് എന്ന മരുന്നിെൻറ ഉപയോഗം വിലക്കിയുള്ള പ്രാദേശിക കോടതിയുടെ വിധിയും സുപ്രീംകോടതി റദ്ദാക്കി. 

വധശിക്ഷക്ക് വെറക്കോണിയം ബ്രോമൈഡ് ഉപയോഗിക്കുന്നതായി അധികൃതർ വ്യക്തമാക്കിയിരുന്നിെല്ലന്ന് മരുന്നിെൻറ വിതരണക്കാരായ മക്കെസൺ കോർപറേഷൻ കമ്പനി ആരോപിച്ചതിനെ തുടർന്നായിരുന്നു ഉപയോഗം വിലക്കിയത്. വധശിക്ഷക്ക് ഉപയോഗിക്കുന്ന മൂന്നു മരുന്നുകളിൽ ഒന്നായ മിഡസോളത്തിെൻറ  വിതരണം ഏപ്രിൽ 30 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് 11 ദിവസത്തിനിടെ എട്ടു പേരുടെ വധശിക്ഷ നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതിൽ മൂന്നു പേരുടെ വധശിക്ഷകൾ കോടതിയുടെ വിവിധ ഉത്തരവുകളെ തുടർന്ന് റദ്ദാക്കുകയും ഒരാളുടേത് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇൗമാസം 30 നു മുമ്പ് മൂന്നു തടവുകാരുടെ കൂടി വധശിക്ഷനടപ്പാക്കാനിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here