ഹ്യൂസ്റ്റന്‍: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫണ്ട് ശേഖരണാര്‍ത്ഥമുള്ള റാഫിള്‍ ടിക്കറ്റിന്റെ വിതരണ ഉദ്ഘാടനം ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തി. ഹ്യൂസ്റ്റനിലെ ഫണ്ട് റെയിസിംഗ് റാഫിള്‍ കിക്കോഫ് എച്ച്.കെ.സി.എസ്. പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ നിര്‍വ്വഹിച്ചു. ടോം വിരിപ്പന്‍, സണ്ണി കാരിക്കല്‍, ഷിജിമോന്‍ ഇഞ്ചനാട്ട് എന്നിവര്‍ റാഫിള്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. 1988 ല്‍ സ്ഥാപിതമായ കെ.സി.സി.എന്‍.എ.യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ ഫണ്ട് സ്വരൂപീക്കുന്നത്.