. കട്ടപ്പന/. നെടുംകണ്ടം ചെമ്മണ്ണാറില്‍ മുക്കുപണ്ടം പണയം വെച്ച് വന്‍ സാമ്പത്തിക തട്ടിപ്പ് … രണ്ട് തവണയായി ഒന്‍പതര ലക്ഷത്തോളം രൂപ ഒരേ ബാങ്കില്‍ നിന്നും തട്ടിയെടുത്തു .. മൂന്നാം തവണ എട്ടേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പ്രതികള്‍ പോലീസിന്റെ പിടിയില്‍ … സംഭവുമായി ബന്ധപെട്ട് മൂന്നു പേര്‍ അറസ്റ്റില്‍.

മുക്കുപണ്ടം വെച്ച് ചെമ്മണ്ണാർ കേരള ബാങ്കിൽ നിന്നും പണം തട്ടിയ മൂന്ന് പേർ പാെലീസ് പിടിയിൽ. സംഭവുമായി ബന്ധപെട്ടു ചെമ്മണ്ണാർ സ്വദേശികളായ തെങ്ങുംപള്ളിയിൽ സ്റ്റെഫാൻസൺ (ബിലാൽ)
, കല്ലിടയിൽ ജോൺസൺ എന്നിവർ ഉടുമ്പഞ്ചോല പോലീസിന്റെ പിടിയിലായി.കേസിലെ മറ്റൊരു പ്രതിയായ ചെമ്മണ്ണാർ സ്വദേശി കിഴക്കേകൂറ്റ് ടിജോയെ ഞാറയ്ക്കൽ പോലീസും അറസ്റ്റ് ചെയ്തു. രണ്ട് തവണയായി 9.5 ലക്ഷം രൂപ തട്ടിയെടുത്തത്. മൂന്നാം തവണ 8.70 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പ്രതികൾ പാെലീസിന്റെ പിടിയിലായത് . കഴിഞ്ഞ ഓഗസ്റ് 16 ന് കേരള ബാങ്കിന്റെ 13 പവൻ മുക്കു പണ്ടം വെച്ച് ജോൺസൺ മൂന്ന് ലക്ഷത്തി 90 ആയിരം രൂപയും ഓഗസ്റ് 25 ന് ബിലാൽ 17 അര പവൻ പണയം വെച്ച് അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തു. തുടർന്ന് കഴിഞ്ഞ ദിവസം 27 പവനുമായി ഇരുവരും ബാങ്കിൽ എത്തുകയായിരുന്നു. എട്ട് 8. 70 ലക്ഷം രൂപയാണ് ഇത്തവണ തട്ടിയെടുക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.

ബിലാലും ജോൺസനും ടിജോയും ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതയാണ് സൂചന. പെരുമ്പാവൂർ സ്വദേശിയിൽ നിന്നും വാങ്ങിയ മുക്കുപണ്ടമാണ് ഇവർ പണയം വെച്ചിരുന്നത്. ലക്ഷ കണക്കിന് രൂപ ഇവർ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന
ഉടുമ്പഞ്ചോല സിഐ വിനോദ് കുമാർ വി സി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here