റോയി മുളകുന്നം

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 15 ടീമുകളെ പരാജയപ്പെടുത്തികോട്ടയം ബ്രദേഴ്‌സ് കാനഡ എന്ന വടംവലി മത്സരത്തിന്റെ വേള്‍ഡ് കപ്പ്എന്നറിയപ്പെടുന്ന ചിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ വിജയിച്ച്ആയിരങ്ങളെ സാക്ഷി നിര്‍ത്തി കപ്പില്‍ മുത്തമിട്ടു. ഒന്നാം സമ്മാനമായി ജോയി നെടിയകാല സ്‌പോണ്‍സര്‍ ചെയ്യുന്ന 11,111 ഡോളറുംമാണി നെടിയകാലാ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

റണ്ണര്‍അപ്പ് വിജയികളായ തൊടുകന്‍സ് യൂ കെ എന്നബ്രിഷ്ടിഷ് ടീം ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 5,555 സോളറും ജോയി മുണ്ടപ്ലാക്കല്‍ എവര്‍ റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനത്തില്‍ വിജയിയായ ചിക്കാഗോ അരിക്കര അച്ചായന്‍സ് ടീം സമ്മാനമായി സാബു പടിഞ്ഞാറേല്‍സ്‌പോണ്‍സര്‍ ചെയ്യുന്ന 3,333 ഡോളറും ജോര്‍ജ് പടിഞ്ഞാറേല്‍ എവര്‍ റോളിംഗ്‌ട്രോഫിയും നാലാം സ്ഥാന വിജയികളായ താമ്പാ ടസ്‌ക്കേഴ്‌സ് മംഗല്യ ജൂവലേഴ്സ്സ്‌പോണ്‍സര്‍ ചെയ്യുന്ന 1,111 ഡോളറും എവര്‍ റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. വിജയികള്‍ മുഖ്യാധിതി ആലത്തൂര്‍ എം പി രമ്യാ ഹരിദാസില്‍ നിന്ന് ട്രോഫികള്‍ഏറ്റു വാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here