പ്രസിഡന്റ് പദവി ഒഴിഞ്ഞെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്ന് സൂചന നല്കി ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രീയ നീക്കങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വേണ്ടി ഫ്ലോറിഡയില്‍ പുതിയ ഓഫീസ് തുറന്നിട്ടുണ്ട്. യുഎസ് താത്പര്യങ്ങള്‍ക്ക് അനുസരിച്ചാകും ഓഫീസ് പ്രവര്‍ത്തിക്കുക എന്ന് ഇത് സംബന്ധിച്ച് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അധികാരമൊഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് രാഷ്ട്രീയകാര്യങ്ങള്‍ക്കായി ഫ്ലോറിഡയില്‍ പുതിയ ഓഫീസ് തുറന്നിരിക്കുന്നത്. പുതിയ ഓഫീസായിരിക്കും ഇനി ട്രംപിന്റെ രാഷ്ട്രീയ പരിപാടികള്‍ സംബന്ധിച്ച പ്രസ്താവനകള്‍, അറിയിപ്പുകള്, ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഏകോപിപ്പിക്കുന്നത്. ബൈഡന് അധികാരമേല്‍ക്കുന്നതിന് മുന്‍പ്തന്നെ ഫ്ലോറിഡയിലേക്ക് പോയ ട്രംപ് ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.