കൊല്ലം: കഴിഞ്ഞ തവണ ഒറ്റ സീറ്റുപോലും ലഭിക്കാതിരുന്ന കൊല്ലം ജില്ലയിൽ ഇത്തവണ ഒരു സീറ്റിൽ വിജയിച്ചിരിക്കുന്നു.
കരുനാഗപ്പള്ളിയിൽ കോൺഗ്രസിലെ സി ആർ മഹേഷാണ് അട്ടിമറി വിജയം നേടിയത്. തുടക്കംതൊട്ടേ സി ആർ മഹേഷ് മുന്നിലായിരുന്നു.
കൊട്ടാരക്കരയിൽ സി പി എമ്മിലെ ബാലഗോപാലും, ഇരവിപുരത്ത് എൽ ഡി എഫിലെ നൗഷാദും വിജയിച്ചു.
പുനലൂരിൽ സി പി ഐയിലെ എസ് സുപാൽ, പത്തനാപുരത്ത് കേരളാ കോൺഗ്രസ് ബിയിലെ കെ ബി ഗണേഷ് കുമാർ എന്നിവരും വിജയിച്ചു.