ഹിന്ദി പകർപ്പവകാശം കുമാർ മംഗത് പതക്
സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷനലിന്റെ ബാനറിലാണ് ഹിന്ദി
പതിപ്പൊരുങ്ങുന്നത്.
ബോളിവുഡിലും മലയാളം പതിപ്പിന്റെ അതേ മികവോടെ ചിത്രമൊരുക്കുമെന്ന്
സംവിധാനം കുമാർ മംഗത് പതക്. അജയ് ദേവ്ഗൺ, തബു, ശ്രിയ സരൺ
എന്നിവരായിരുന്നു ദൃശ്യം ആദ്യഭാഗം ഹിന്ദി പതിപ്പിൽ. ഇവർ
തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും. നിഷികാന്ത് കാമത്ത് ആണ് ദൃശ്യം
ആദ്യപതിപ്പൊരുക്കിയത്.ദൃശ്യം സെക്കൻഡ് ബോളിവുഡ് പതിപ്പ് സംവിധായകൻ ജീത്തു ജോസഫ്
ഒരുക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു
ദൃശ്യം 2 തെലുങ്ക് പതിപ്പും പൂർത്തിയായിരിക്കുയാണ്. വെങ്കടേഷും മീനയും
കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം
ചെയ്തിരിക്കുന്നത്.