(സലിം ആയിഷ : ഫോമാ പി ആർ ഓ )
ഫോമയുടെ യുവജന വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും, ദേശീയ അടിസ്ഥാനത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, യുവജന വിഭാഗം പ്രതിനിധികളും, ഭാരവാഹികളും, ഫോമയുടെ റീജിയണൽ വൈസ് പ്രസിഡന്റുമാരും, ദേശീയ സമിതി അംഗങ്ങളും തമ്മിൽ ജൂൺ രണ്ടാം തീയതി നടന്ന യോഗത്തിൽ ധാരണയായി.
പ്രാദേശിക തലത്തിൽ യുവജന സമിതിയെ ശക്തിപ്പെടുത്തുന്നതിന് അംഗങ്ങളെ ചേർക്കുന്നതിനും, വിവിധ മേഖലകളിലായി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, ജോയിന്റ് ട്രഷറർ, പിആർ പ്രതിനിധി എന്നിവരടങ്ങുന്ന ഒരു യുവജന സമിതി ലക്ഷ്യമിടുന്നു. യുവജന ഫോറത്തിന് സമാനമായി ഒരു ജൂനിയർ യൂത്ത് ഫോറം രൂപീകരിക്കുന്നതിനും ഒരു കർമ്മ പദ്ധതിക്ക് യുവജന നിർവ്വാഹക സമിതി രൂപം നൽകും.
18 വയസ്സിന് താഴെയുള്ളവരെക്കൂടി ലക്ഷ്യമിട്ട് സംഘടനാ വിപുലീകരിക്കുന്നതിനും മുതിർന്ന അംഗങ്ങളെ അംഗമാക്കുന്നതിനും, ആശയവിനിമയവും സഹകരണവും അംഗങ്ങൾക്കിടയിൽ വർദ്ധിപ്പിക്കുന്നതിനും, ഫോമയിലേക്ക് ആകർഷിക്കുന്നതിനും ഫോമയുടെ മറ്റു ഫോറങ്ങളുമായി ഊഷ്മളമായ ബന്ധം സൃഷ്ടിക്കുന്നതിനും, യൂത്ത് ഫോറം പരിപാടികൾ ആസൂത്രണം ചെയ്യും.
യുവജനങ്ങളെയും, കൗമാര പ്രായത്തിലുള്ളവരെയും തമ്മിൽ അടുപ്പിക്കുന്നതിനും പുതിയ സംഘടനാ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും ഉതകുന്ന പരിപാടികൾ സംഘടിപ്പിക്കാനും യുവജന നിർവ്വാഹക സമിതി തീരുമാനമെടുത്തു. ചെസ്സ് ടൂർണമെന്റുകൾ, സാംസ്കാരിക പരിപാടികൾ, സന്നദ്ധപ്രവർത്തനങ്ങൾ, മത്സരങ്ങൾ, യുവജന പ്രതിനിധ്യമുറപ്പിക്കുന്ന അവബോധന കാമ്പയിനുകൾ, ലഹരി വിരുദ്ധ-പ്രചാരണ പരിപാടികൾ എന്നിവ അതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.
ഫോമയുടെ റീജിയണൽ വൈസ് പ്രസിഡന്റുമാരുടെയും, ദേശീയ സമിതി അംഗങ്ങളുടെയും പ്രാതിനിധ്യം കൊണ്ടും, ആരോഗ്യകരവും, ഉപകാരപ്രദവുമായ നിർദ്ദേശങ്ങളും കൊണ്ട് യോഗം വളരെ ശ്രദ്ധേയമായി.
യോഗത്തിൽ ഫോമ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, റീജിയണൽ വൈസ് പ്രസിഡന്റ്ന്മാർ
യുവജന സമിതിയുടെ കോർഡിനേറ്റർ അനു സ്കറിയ യുവജന സമിതി ഭാരവാഹികളായ മസൂദ് അൽ അൻസർ, കാൽവിൻ കവലക്കൽ, കുരുവിള ജെയിംസ് എന്നിവരും പങ്കെടുത്തു.
ഈ ഭരണ കാലയളവിൽ യുവജന സംഘടനയെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാക്കുന്നുതിനും, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഫോമയോടൊപ്പം കർമ്മ നിരതരാവാനും, പ്രാദേശീക തലത്തിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് യുവജന പ്രതിനിധ്യം ഉറപ്പിക്കാനും വരുംകാല പ്രവർത്തനങ്ങളിലും എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടകണമെന്നും, യൂത്ത് ഫോറം നാഷണൽ കോർഡിനേറ്റർ അനു സ്കറിയ, യൂത്ത് ഫോറം പ്രതിനിധികളായ മസൂദ് അൽ അൻസർ, കാൽവിൻ കവലക്കൽ, കുരുവിള ജെയിംസ് ,യൂത്ത് ഫോറം സെക്രട്ടറി ആൻമേരി ഇടിച്ചാണ്ടി, ട്രഷറർ ജുലിയ ജോയ്, ജോയിന്റ് സെക്രട്ടറി ശ്രുതി പ്രദീപ്, ജോയിന്റ് ട്രഷറർ കെവിൻ പൊട്ടക്കൽ, അസിസ്റ്റന്റ് യൂത്ത് കോർഡിനേറ്റർ സാറാ അനിൽ, പ്രോഗ്രാംസ് & ഡെവലപ്മെന്റ് കോർഡിനേറ്റർ ദിയാ ചെറിയാൻ, നാഷണൽ കോർഡിനേറ്ററും അഡ്വൈസറുമായ അജിത് കൊച്ചൂസ് എന്നിവർ അഭ്യർത്ഥിച്ചു