സലിം ആയിഷ : ഫോമാ പി ആർ ഓ 

ഒരു സോഷ്യലിസ്റ്റ്  ജനാധിപത്യ സമ്പത് വ്യവസ്ഥയിൽ നിന്നും മിശ്രസമ്പത് വ്യവസ്ഥയിലേക്ക്  കേരളം ചുവടുമാറ്റം നടത്തിയെങ്കിലും,   ഒരു സമ്പൂർണ്ണ നിക്ഷേപ സൗഹൃദ സംസ്ഥാന  പദവി കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്ന കുറവ് പരിഹരിക്കാൻ കേരളം ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ഫോമ.

ആളോഹരി വരുമാനത്തിലുംആഭ്യന്തര ഉത്പാദന വളർച്ചയിലുമുള്ള വർധനകൾ ശുഭസൂചകമാണെങ്കിലും,വ്യവസായ നയത്തിലുള്ള അപാകതകൾ മൂലം പ്രവാസി വ്യവസായികൾ ഉൾപ്പടെയുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകളുംചുവപ്പുനാടയിൽ കുരുങ്ങി വ്യവസായികളുടെ ഊർജ്ജവുംപണവും കുരുങ്ങിപ്പോകുന്ന അവസ്ഥയും മാറാനും മാറ്റാനും സർക്കാർ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ഫോമാ ആഭ്യർത്ഥിച്ചു.

വ്യവസായ  സൗഹൃദ പരിഷ്‌കാരങ്ങൾ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ

കേരളത്തെയും ഉൾപ്പെടുത്തി കേന്ദ്ര ധനവിനിയോഗവകുപ്പ്‌ ഉത്തരവിറക്കിയെങ്കിലും,.2019 ലെ ബിസിനസ് റിഫോം ആക്ഷൻ പ്ലാനിന്റെ ഭാഗമായി   ഓരോ സംസ്ഥാനവും ചെയ്യേണ്ട ദൗത്യങ്ങൾ കേരളം പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ല .ധനവിനിയോഗവകുപ്പ്‌ നിർദേശിച്ച ബിസിനസ്‌ സൗഹൃദ പരിഷ്‌കാരം നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ്‌ കേരളമെങ്കിലുംഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയിൽ കേരളത്തിന് ഇരുപത്തിയെട്ടാം സ്ഥാനം  മാത്രമാണുള്ളത്. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥമൂലമോമുൻവിധിയോടെയുള്ള സമീപനം മൂലമോ ഒരു വ്യവസായവും തകർന്നു പോകുന്നതിനോഅന്യസംസ്ഥാനങ്ങളിലേക്ക് മാറിപോകുന്നതിനോ ഉള്ള അവസരങ്ങൾ സംജാതമാകരുത്.

അൻപതുകളിലെ  പിന്നോക്കാവസ്ഥയിൽ നിന്ന് അൻപത് വർഷങ്ങൾക്കിടയിൽ വലിയ മാറ്റങ്ങൾക്ക്  കേരളം  സാക്ഷ്യം വഹിച്ചത് ഇച്ചാ ശക്തിയും. വിദ്യാഭ്യാസത്തിലുണ്ടായ പുരോഗതിയുംപുരോഗമന സർക്കാരുകൾ കൊണ്ടുവന്ന നയങ്ങൾ മൂലവുമാണ്. വ്യവസായ വളർച്ചയ്ക്കും നിക്ഷേപ സൗഹ്ര്യദ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുന്നതിനും കേരളത്തിന് കഴിയും. 

കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിന്  വ്യവസായ നിക്ഷേപകര്‍,  വിദഗ്ദര്‍വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതി,വ്യവസായ മുതല്‍ മുടക്കിന് സ്റ്റാര്‍ റേറ്റിംഗ് സംവിധാനം,കയറ്റുമതി ഇറക്കുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോജസ്റ്റിക്സ് പാര്‍ക്കുകള്‍ തുടങ്ങിയ നിർദ്ദേശങ്ങൾ ഫലവത്തായി നടപ്പിലാക്കാൻ കഴിയണം.മാത്രമല്ല വ്യവസായികളെയും പ്രവാസി സംഘടനകളെയും ഉൾപ്പെടുത്തി   ലോക കേരള സഭയുടെയുംനോർക്കയുടെയും പുനർനിർമ്മാണം എന്നിവയും അനിവാര്യമാണ്.

കിറ്റെക്സ് ചെയർമാൻ സാബു ജേക്കബിന്റെ വെളിപ്പെടുത്തലുകളുംകിറ്റെക്സ് വ്യവസായ സ്ഥാപനത്തിന് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണം ലഭിച്ചുവെന്ന വാർത്തയുംഈ അവസരത്തിൽ കൂട്ടി വായിക്കേണ്ടതുണ്ട്. വ്യവസായ വകുപ്പുംകിറ്റെക്സ് സ്ഥാപനവുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുംആ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് പരിപൂർണ്ണ സംരക്ഷണം നൽകാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം. നിരവധി പ്രവാസ വ്യവസായ മലയാളികൾ ആശങ്കയോടെയാണ് ഈ സ്ഥിതിവിശേഷത്തെ കാണുന്നത്. വ്യവസായങ്ങൾ നാടിന്റെ പുരോഗതിക്കുംസാമ്പത്തിക വളർച്ചയ്ക്കുംജനതയുടെ ആളോഹരി വരുമാനം ഉയർത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അനിവാര്യമായ ഘടകങ്ങളാണ് എന്ന്  തിരിച്ചറിയാൻ എല്ലാവരും തയ്യാറാകണം.

   ഒരു സമ്പൂർണ നിക്ഷേപ സൗഹ്യദ സംസ്ഥാനമായി കേരളത്തെ മാറ്റാൻ ഇപ്പോഴത്തെ സർക്കാരിന് കഴിയുമെന്ന് ഫോമ പ്രത്യാശിക്കുന്നു. കേരളത്തിന്റെ വ്യ്വവസായ വളർച്ചയ്‌ക്കും പ്രവാസി വ്യവസായികളുംമറ്റും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിഹരിക്കാനും ഫോമാ എന്നും പ്രതിജ്ഞാ ബദ്ധമാണെന്നും ഫോമയുടെ എല്ലാ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും ഫോമാ നിർവ്വാഹക സമിതിപ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷറർ തോമസ്.ടി.ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽഫോമാ ബിസിനസ് ഫോറം ചെയർമാൻ ജോൺ ടൈറ്റസ്മറ്റു ഭാരവാഹികളായ ആന്ററണി പ്രിൻസ്ദിലീപ് വർഗ്ഗീസ്,  വർക്കി എബ്രഹാം,ബേബി ഊരാളിൽ ജോയി നെടിയകാലയിൽസൈമൺ കോട്ടൂർആനന്ദ് ഗംഗാധരൻതോമസ് കോശിഡോ ഫ്രീമു വർഗ്ഗീസ്സിജോ വടക്കൻബാബു ശിവദാസൻമാണി സ്കറിയഹനീഫ് എറണിക്കൽസജയ് സെബാസ്റ്റിൻഷിനു ജോസഫ്ജിബി തോമസ്ഷാന  മോഹൻലെബോൺ മാത്യു   എനിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here