(സലിം ആയിഷ : ഫോമാ പി ആർ ഓ )

ഫോമയുടെ യുവജന വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുംദേശീയ അടിസ്ഥാനത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്യുവജന വിഭാഗം പ്രതിനിധികളുംഭാരവാഹികളുംഫോമയുടെ റീജിയണൽ വൈസ് പ്രസിഡന്റുമാരുംദേശീയ സമിതി അംഗങ്ങളും തമ്മിൽ ജൂൺ  രണ്ടാം തീയതി നടന്ന യോഗത്തിൽ ധാരണയായി.

പ്രാദേശിക തലത്തിൽ യുവജന സമിതിയെ ശക്തിപ്പെടുത്തുന്നതിന് അംഗങ്ങളെ ചേർക്കുന്നതിനുംവിവിധ മേഖലകളിലായി  സെക്രട്ടറിജോയിന്റ് സെക്രട്ടറിട്രഷറർജോയിന്റ് ട്രഷറർപിആർ പ്രതിനിധി എന്നിവരടങ്ങുന്ന  ഒരു യുവജന സമിതി ലക്ഷ്യമിടുന്നു. യുവജന ഫോറത്തിന് സമാനമായി  ഒരു ജൂനിയർ യൂത്ത് ഫോറം രൂപീകരിക്കുന്നതിനും  ഒരു കർമ്മ പദ്ധതിക്ക് യുവജന നിർവ്വാഹക സമിതി രൂപം നൽകും.

18 വയസ്സിന് താഴെയുള്ളവരെക്കൂടി ലക്ഷ്യമിട്ട് സംഘടനാ  വിപുലീകരിക്കുന്നതിനും മുതിർന്ന അംഗങ്ങളെ അംഗമാക്കുന്നതിനുംആശയവിനിമയവും സഹകരണവും  അംഗങ്ങൾക്കിടയിൽ വർദ്ധിപ്പിക്കുന്നതിനുംഫോമയിലേക്ക് ആകർഷിക്കുന്നതിനും ഫോമയുടെ മറ്റു ഫോറങ്ങളുമായി ഊഷ്മളമായ ബന്ധം സൃഷ്ടിക്കുന്നതിനും,  യൂത്ത് ഫോറം പരിപാടികൾ ആസൂത്രണം ചെയ്യും.

യുവജനങ്ങളെയുംകൗമാര പ്രായത്തിലുള്ളവരെയും തമ്മിൽ അടുപ്പിക്കുന്നതിനും പുതിയ സംഘടനാ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും ഉതകുന്ന പരിപാടികൾ സംഘടിപ്പിക്കാനും യുവജന നിർവ്വാഹക സമിതി തീരുമാനമെടുത്തു. ചെസ്സ് ടൂർണമെന്റുകൾസാംസ്കാരിക പരിപാടികൾസന്നദ്ധപ്രവർത്തനങ്ങൾമത്സരങ്ങൾയുവജന പ്രതിനിധ്യമുറപ്പിക്കുന്ന അവബോധന കാമ്പയിനുകൾലഹരി വിരുദ്ധ-പ്രചാരണ പരിപാടികൾ എന്നിവ അതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.

ഫോമയുടെ റീജിയണൽ വൈസ് പ്രസിഡന്റുമാരുടെയുംദേശീയ സമിതി അംഗങ്ങളുടെയും പ്രാതിനിധ്യം കൊണ്ടുംആരോഗ്യകരവുംഉപകാരപ്രദവുമായ നിർദ്ദേശങ്ങളും കൊണ്ട് യോഗം വളരെ ശ്രദ്ധേയമായി.

യോഗത്തിൽ ഫോമ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷറർ തോമസ് ടി.ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,  റീജിയണൽ വൈസ്   പ്രസിഡന്റ്ന്മാർ

യുവജന സമിതിയുടെ കോർഡിനേറ്റർ അനു സ്കറിയ യുവജന സമിതി ഭാരവാഹികളായ മസൂദ് അൽ അൻസർകാൽവിൻ കവലക്കൽകുരുവിള ജെയിംസ് എന്നിവരും  പങ്കെടുത്തു.

ഈ ഭരണ കാലയളവിൽ  യുവജന സംഘടനയെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാക്കുന്നുതിനുംജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഫോമയോടൊപ്പം കർമ്മ നിരതരാവാനുംപ്രാദേശീക തലത്തിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് യുവജന പ്രതിനിധ്യം ഉറപ്പിക്കാനും വരുംകാല പ്രവർത്തനങ്ങളിലും  എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടകണമെന്നുംയൂത്ത് ഫോറം നാഷണൽ കോർഡിനേറ്റർ  അനു സ്കറിയയൂത്ത് ഫോറം പ്രതിനിധികളായ  മസൂദ് അൽ അൻസർകാൽവിൻ കവലക്കൽകുരുവിള ജെയിംസ് ,യൂത്ത് ഫോറം സെക്രട്ടറി ആൻമേരി ഇടിച്ചാണ്ടിട്രഷറർ ജുലിയ ജോയ്ജോയിന്റ്‌ സെക്രട്ടറി ശ്രുതി പ്രദീപ്,  ജോയിന്റ്‌ ട്രഷറർ കെവിൻ പൊട്ടക്കൽഅസിസ്റ്റന്റ് യൂത്ത് കോർഡിനേറ്റർ സാറാ അനിൽപ്രോഗ്രാംസ്  ഡെവലപ്മെന്റ് കോർഡിനേറ്റർ ദിയാ ചെറിയാൻനാഷണൽ കോർഡിനേറ്ററും അഡ്വൈസറുമായ അജിത് കൊച്ചൂസ് എന്നിവർ അഭ്യർത്‌ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here