ന്യൂഡൽഹി: നടനും എംപിയുമായി സുരേഷ് ഗോപിയെ നാളികേര വികസന ബോർഡ് അംഗമായി എതിരില്ലാതെ തിരഞ്ഞെടുത്തു. ബോർഡ് ഡയറക്ടർ വി.എസ്.പി.സിങ്ങാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ പരിശ്രമിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ് എന്ന തലക്കെട്ടിലാണ് സുരേഷ് ഗോപി നിയമനവിവരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന്റെ നിയോഗം ഉപകാരപ്പെടുമെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു.