ഐക്യരാഷ്ട്ര സഭ 76-ാം പൊതു സമ്മേളനത്തിന് ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത്് തുടക്കമായി. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ലോകനേതാക്കളും വിദേശ കാര്യമന്ത്രിമാരും അമേരിക്കയിലേക്ക് എത്തി. കോവിഡിനു ശേഷം ഇതാദ്യമായാണ് ഐക്യരാഷ്ട്ര സഭാ വേദിയില്‍ ലോകനേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം വെര്‍ച്വല്‍ മീറ്റിംഗിലൂടെയാണ് സമ്മേളനം നടന്നത്.
അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റവും താലിബാന്റെ ദുര്‍ഭരണവും യൂറോപ്പിലെ പ്രളയവും ചൈനയുടെ പസഫിക് മേഖലയിലെ കയ്യേറ്റ ശ്രമങ്ങളും ആഗോള വ്യാപാര പ്രതിസന്ധികളും എല്ലാ രാജ്യങ്ങളേയും ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സഭ 76-ാം പൊതു സമ്മേളനം നടക്കുന്നത്.