വാക്‌സിന്‍ എടുക്കാതെ ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റില്‍ എത്തിയ ബ്രസീല്‍ പ്രസിഡന്റിനെ അകത്ത് പ്രവേശിപ്പിക്കാതെ ന്യൂയോര്‍ക്ക് സിറ്റിയിലെ റസ്‌റ്റോറന്റ് അദികൃതര്‍. ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയെയാണ് വാക്‌സിന്‍ എടുക്കാത്തതിനെത്തുടര്‍ന്ന് റസ്‌റ്റോറന്റ് അധികൃതര്‍ അകത്ത് പ്രവേശിപ്പിക്കാതിരുന്നത്. അകത്ത് കയറാന്‍ കഴിയാതെ വന്നതോടെ ബോള്‍സനാരോ പിസ ഓര്‍ഡര്‍ ചെയ്ത് റസ്‌റ്റോറന്റിന് പുറത്ത് നിന്ന് കഴിച്ചു.

ബോള്‍സനാരോ റസ്‌റ്റോറന്റിന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വളരെ വേഗം വൈറലാവുകയും ചെയ്തു. കോവിഡിനെ പ്രതിരോധിക്കാന്‍ തനിക്ക് ശേഷിയുണ്ടെന്നും അതിന് വാക്‌സിന്‍ ആവശ്യമില്ലെന്നുമാണ് ബോള്‍സനാരോയുടെ നിലപാട്. വാക്‌സിന്‍ സ്വീകരിക്കില്ലെന്നും ബോള്‍സനാരോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് ബോള്‍സനാരോ ന്യൂയോര്‍ക്കിലെത്തിയത്. ന്യൂയോര്‍ക്കിലേക്കെത്തുന്ന എല്ലാ നേതാക്കളും വാക്സിന്‍ സ്വീകരിക്കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥന പരിഗണിക്കാതെയാണ് ബോള്‍സനാരോ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ എത്തിയത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here