പി പി ചെറിയാന്
ഒക്കലഹോമ: ഒക്കലഹോമ സിറ്റി മൃഗശാല – ബൊട്ടാനിക്കല്‍ ഗാര്‍ഡനില്‍ പുതുതായി ജനിച്ച ജിറാഫിന് പേരിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ജുലു എന്ന ജിറാഫ് ജന്മം നല്കിയ കുട്ടിക്കാണ് പേര് നിര്‍ദ്ദേശിക്കാനാവശ്യപ്പെട്ട് മൃഗശാലാധികൃതര്‍ മത്സരം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം മൃഗശാലയില്‍ ജനിക്കുന്ന ഒന്നാമത്തെ ജിറാഫാണിത്. ഇതിന് മുന്‍പ് ജൂണ്‍ മാസം ജുലുവിന്റെ മാതാവിന് മറ്റൊരു ജിറാഫ് കുഞ്ഞു ജനിച്ചിരുന്നു, കിയോനി എന്നാണ് ആ കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.
പുതിയ കുട്ടിക്ക് നല്‍കേണ്ട പേരുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം മൃഗശാലാധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാല് പേരുകള്‍ വരെ ഒരാള്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്. ഒക്കലഹോമ സൂ വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. okczoo.org/giraffecalf. പേര് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ മൂന്നാണ്. ഒക്ടോബര്‍ അഞ്ചിന് zoo’s facebook പേജില്‍ വിജയിച്ച പേര് പരസ്യപ്പെടുത്തും. താല്പര്യമുള്ള ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.