ദുബായ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് ഭേദപ്പെട്ട തുടക്കം. ആറ് ഓവര്‍ പിന്നിടുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയിലാണ് കിവീസ്.
11 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് പുറത്തായത്.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഓസീസ് ടീം കളത്തിലിറങ്ങുന്നത്. കിവീസ് നിരയില്‍ പരിക്കേറ്റ ഡെവോണ്‍ കോണ്‍വെയ്ക്ക് പകരം ടിം സെയ്ഫെര്‍ട്ടിനെ ഉള്‍പ്പെടുത്തി.