സ്വന്തം ലേഖകൻ 

ന്യൂജേഴ്‌സി: അഭിമാനപൂരിതമായ കേരള പിറവി ദിനാഘോഷത്തിൽ വേൾഡ് മലയാളി കൗൺസിൽ ഒരുക്കിയ അവാർഡ് ദാനച്ചടങ്ങ് വൈവിധ്യമാർന്ന പരിപാടികളാലും അത്യുജ്ജല അവതരണ സമർപ്പണത്തിലൂടെയും തിളക്കമേറിയ വേദിയായി മാറി.  ഒക്ടോബർ 30 ന് സോമർസെറ്റ് സൈന്റ്റ് തോമസ്  സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ അതിഗംഭീരമായി അണിയിച്ചൊരുക്കിയ വേദിയിൽ അവാർഡ് ജേതാക്കളായ ഫ്രാൻസിസ് തടത്തിൽ (മലയാളം മാധ്യമ പ്രവർത്തന രംഗത്തെ സമഗ്ര സംഭാവന), ആൻഡ്രൂസ് കുന്നുംപറമ്പിൽ, സരോജ വർഗീസ്, സോയ നായർ ( അമേരിക്കൻ മലയാളി എഴുത്തുകാർ) എന്നിവർ ഡബ്ള്യു.എം.സി. അക്കാഡമിയുടെ ഭാഷാമിത്രം അവാർഡുകളും  മികച്ച സന്നദ്ധ പ്രവർതത്തകർക്കുള്ള  പ്രസിഡൻഷ്യൽ അവർഡ്  സോമൻ ജോൺ തോമസ് (സമഗ്ര സംഭാവന),  അദ്വെ രാജേഷ്  ഗോൾഡൻ മെഡൽ, ദേവ് പിന്റോ വെള്ളി മെഡൽ എന്നിവ പ്രൗഢ ഗംഭീരമായ സദസിനെ സാക്ഷി നിർത്തി വിശിഷ്ടതിഥിതികളിൽ നിന്ന് ഏറ്റുവാങ്ങി.

ഡബ്ള്യു. എം. സി. അമേരിക്കൻ റീജിയൺ അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കേലത്ത്,  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡണ്ട് ഗോപാല പിള്ള എന്നിവരുടെ സാന്നിധ്യത്തിൽ  മുഖ്യാതിഥി ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസൽ എ.കെ. വിജയകൃഷ്ണനിൽ നിന്ന് ആൻഡ്രൂസ് കുന്നുംപുറത്ത് അവാർഡ് ഏറ്റുവാങ്ങിയപ്പോൾ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയുടെ സാന്നിധ്യത്തിൽ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാരിൽ നിന്ന് സരോജ വർഗീസും അവാർഡ് സ്വീകരിച്ചു. ഡബ്ല്യൂ.എം.സി അമേരിക്കൻ  റീജിയൻ  വൈസ് പ്രസിഡണ്ട് ജോൺസൺ തലച്ചെല്ലൂരിന്റെ സാന്നിധ്യത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡണ്ട് (ഓർഗനൈസഷൻ) പി.സി. മാത്യുവിൽ  നിന്നാണ് ഫ്രാൻസിസ് തടത്തിൽ അവാർഡ് ഏറ്റുവാങ്ങിയത്. അമേരിക്കൻ റീജിയണൽ ട്രഷറർ സിസിൽ ചെറിയാന്റെ സാന്നിധ്യത്തിൽ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ് ആണ് സോയ നായർക്ക് അവാർഡ് സമർപ്പിച്ചത്.

അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പിട്ട മികച്ചസാമൂഹ്യ സേവനത്തിനുള്ള വിശിഷ്ട്ട പ്രസിഡൻഷ്യൽ അവാർഡ് ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ വൈസ് ചെയർ ശാന്ത പിള്ളയുടെ സാന്നിധ്യത്തിൽ ഗ്ലോബൽ പ്രസിഡണ്ട് ഗോപാല പിള്ള സോമൻ ജോൺ തോമസിനു സമർപ്പിച്ചു.  യുവസന്നദ്ധ പ്രവർത്തകരായ അദ്വെ രാജേഷിന് പ്രസിഡണ്ട് ജോ ബൈഡൻ നൽകുന്ന ഗോൾഡ് മെഡഡൽ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയുടെ സാന്നിധ്യത്തിൽ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാരും  ദേവ് പിന്റോയ്ക്ക് പ്രസിഡണ്ടിന്റെ സിൽവർ മെഡൽ  ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസും അദ്ദേഹത്തിന്റെ സഹധർമ്മിണി റേച്ചൽ ഫിലിപ്പും ചേർന്ന് സമ്മാനിച്ചു.

പരിസ്ഥിതി-എർത്ത് ഡേ മത്സരത്തിൽ ഒന്നാം നേടിയ ടീം അംഗംങ്ങളായ  നിമയ് സതീഷ്, ഋതിക് രാജേഷ്, തേജ മാറെഡ്‌ഡി,തൻവി  മാറെഡ്‌ഡി, അഞ്ജലി അനിൽ നായർ, അല്യാന സായ്‌ബ്‌ എന്നിവർക്ക്  എന്നിവർക്ക് ഡോ.എലിസബത്ത് മാമ്മൻ  പ്രസാദ്, ജോസ് ആറ്റുപുറം,സാബു തോമസ് സി.പി.എ,ജോർജ് നടവയൽ, സിബിച്ചൻ ചെമ്പ്ളായിൽ, നൈന മത്തായി , എന്നിവർ സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്തു.ഡോ. ജോസഫ് പ്രസാദ് സമ്മാനങ്ങൾ പ്രഖ്യാപിച്ചു. രണ്ടാം സ്ഥാനം നേടിയ ടീം അംഗംങ്ങളായ ആദർശ് നമ്പ്യാർ,അഥീന രാജൻ,ചിൻമയീ മഹേഷ്,ദിവ്യ നമ്പ്യാർ,ജോവന്ന സന്തോഷ്, സജ്ന കലോത്ത് സാറ രാജൻ എന്നിവർക്ക് മാലിനി നായർ,നാൻസി തലച്ചെല്ലൂർ, ശോശാമ്മ ആൻഡ്രൂസ്, ഷീല തോമസ്, പ്രിയ ചെറിയാൻ, സിന്ധു സാംസൺ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദിലീപ് വർഗീസും  രുക്മിണി പദ്മകുമാറും ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.  മൂന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങളായ അതിഥി പ്രസാദ്,അനുവ കോട്ട, മെഹ്‌റീൻ കൗർ, പൂർവി ശേഖർ,ഋഷി ഇവാനി, സഞ്ജന കലോത്ത്, വൈഭവ് ചാരി എന്നിവർക്ക് അനീഷ് ജെയിംസ്, പോൾ മത്തായി, ജിനു തരിയൻ, സ്റ്റാൻലി, ഫിലിപ്പ് മാരേട്ട് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സമ്മാനം സ്പോൺസർ ചെയ്ത മാലിനി നായർ ആണ് വിജയികളെ പ്രഖ്യാപിച്ചത്.

പരിസ്ഥിതി-എർത്ത് ഡേ മത്സരത്തിൽ പങ്കെടുത്തവർക്ക്  ജിയ ജെയ്സൺ, അമൽ ജെയിംസ്,മെലിൻഡ കുന്നുംപുറം,വിവിയൻ മനോജ്, റയൻ ലിബിൻ, ജോഷ്വ ജൈസൺ,അയന്ന ജെയ്ക്ഷീൻ,നേഹ വർധമാൻ,നിക്ക് സാംസൺ എന്നിവർക്ക്  റീന പുത്തൻചിറ, മനോജ് പുരുഷോത്തമൻ, ജോസ് കുന്നുംപുറം,ജെയ്സൺ കാളിയങ്കര എന്നിവർ സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്തു.   

ഡബ്ള്യ. എം. സി. അമേരിക്കൻ റീജിയന്റെ ആഭിമുഖ്യത്തിൽ  ടോസ്റ്റ്മാസ്റ്റർ ഇന്റർനാഷണൽ നടത്തിയ യൂത്ത്  ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്ത നിമയ് സതീഷ്, ഋതിക് രാജേഷ്, തേജ മാറെഡ്‌ഡി,തൻവി  മാറെഡ്‌ഡി, അഞ്ജലി അനിൽ നായർ, അല്യാന സായ്‌ബ്‌, ചിൻമയീ മഹേഷ്, ജോവന്ന സന്തോഷ്, സഞ്ജന കാലോത്ത്, ജിയ ജെയ്സൺ എന്നിവർക്ക് പ്രദീപ് മേനോൻ,ഷിബു മോൻ മാത്യു,അരുൺ ചെമ്പരത്തി തുടങ്ങിയവർ ചേർന്ന്  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷണൽ നടത്തിയ യൂത്ത്  ലീഡർഷിപ്പ് പ്രോഗ്രാമിന് നേതൃത്വം നൽകിയ തോമസ് തോട്ടുകടവിൽ -മരിയ തോട്ടുകടവിൽ ദമ്പതികൾക്ക് ഗ്ലോബൽ വൈസ് പ്രസിഡണ്ട് പി.സി. മാത്യുവും സോമേഷ് ചേബ്ലാനിയും ചേർന്ന് മൊമെന്റോ സമ്മാനിച്ചു.

 

 അതരണ ശൈലികൊണ്ടും  ഏറെ ശ്രദ്ധേയമായി മാറിയ അവാർഡ് ദാന ചടങ്ങിൽ എല്ലാ അവാർഡ് ജേതാക്കളെക്കുറിച്ചുമുള്ള വീഡിയോ പ്രസേൻഷനും ഉണ്ടായിരുന്നു.  സമൂഹത്തിന്റെ വിവിധ മേഖലകളിൽ  മഹത്തായ പ്രവർത്തനങ്ങൾ കാഴ്ച വച്ചുകൊണ്ട്‌  മലയാളികളുടെ യശ്ശസ് അമേരിക്കൻ ഐക്യനാടുകളിൽ വാനോളം ഉയർത്തിയ തികച്ചും അർഹരായ അമേരിക്കൻ മലയാളികളെ ഡബ്ള്യ. എം. സി. അമേരിക്കൻ റീജിയൻ  അവാർഡുകൾ നൽകി ആദരിക്കുക വഴി  കേരളത്തിന്റെ പിറന്നാൾ ദിനമായ കേരളപിറവിദിനത്തെ വേൾഡ് മലയാളി കൗൺസിൽ (ഡബ്ള്യു.എം.സി) അമേരിക്കൻ റീജിയൻ തികച്ചും  അർത്ഥപൂർണമാക്കുകയായിരുന്നു. ഡബ്ള്യു.എം.സി ന്യൂജേഴ്‌സിലെ  സൗത്ത്, നോർത്ത്, ന്യൂജേഴ്‌സി ഓൾ വുമൺ പ്രൊവിൻസുകൾ  ആയിരുന്നു ആഘോഷപരിപാടികൾക്ക് ആഥിത്യമരുളിയത്.  

വൈകുന്നേരം നാലു മണിയോടെ ആരംഭിച്ച കേരള പിറവി ആഘോഷങ്ങൾക്ക് ശേഷം നടന്ന ലീഡർഷിപ്പ് മീറ്റിൽ വച്ചാണ് അവാർഡ് ചടങ്ങുകൾ നടന്നത്. മുഖ്യാഥിതി ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസൽ എ.കെ. വിജയകൃഷ്ണൻ ഭദ്രദീപം കൊളുത്തിയാണ് കേരളപിറവി ദിനാഘോഷങ്ങൾക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.ഡബ്ള്യു.എം.സി ഗ്ലോബൽ നേതാക്കന്മാർ, അമേരിക്കൻ റീജിയൻ ഭാരവാഹികൾ, എല്ലാ വനിതാ പ്രൊവിൻസുകളിലെ പ്രതിനിധികൾ,ഡബ്ള്യു.എം.സി സൗത്ത് ജേഴ്‌സിനോർത്ത് ജേഴ്സി, ബ്രിട്ടീഷ് കൊളംബിയ, ,ഫിലാഡൽഫിയ, ന്യൂയോർക്ക്  പ്രൊവിൻസുകളിലെ ഭാരവാഹികൾ മറ്റു വിശിഷ്ടതിഥികൾ ചേർന്നാണ് നില വിളക്കിൽ ദീപം പകർന്നത്. ഫാ. ടോണി സേവ്യർ പുല്ലുകാട്ട്, സ്വാമി ശാന്താനന്ദ എന്നിവരുടെ വീഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

 ഡബ്ള്യു.. എം. സി. അമേരിക്കൻ റീജിയൻ പ്രസിഡണ്ട് സുധീർ നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡബ്ള്യ. എം. സി. ഗ്ലോബൽ പ്രസിഡണ്ട് ഗോപാല പിള്ള, കോൺസൽ എ.കെ. വിജയകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഡ ഡബ്ള്യു..  എം. സി. ഗ്ലോബൽവൈസ് പ്രസിഡണ്ട് പി.സി.മാത്യു,അമേരിക്കൻ റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, റീജിയണൽ വൈസ് ചെയർമാൻ  ഫിലിപ്പ് മാരേട്ട്, റീജിയണൽ വൈസ് പ്രസിഡണ്ട് ജോൺസൺ തലച്ചെല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഡബ്ള്യ. എം. സി സ്‌ഥാപക നേതാക്കന്മാരായ ഗോപാല പിള്ള, തോമസ് തോമസ്, സണ്ണി മാത്യൂസ്, ഫിലിപ്പ് തമ്പാൻ തുടങ്ങിയ നേതാക്കന്മാരെ പൂച്ചെണ്ട് നൽകി ആദരിച്ചു.

ഡബ്ള്യ. എം. സി.  പുതിയ പ്രൊവിൻസുകളുടെ ചാർട്ടർ അതാതു പ്രൊവിൻസുകളുടടെ എക്സിക്യൂട്ടീവ് ടീമിന് റീജിയണൽ ചെയർമാൻ ഫിലിപ്പ് തോമസും പ്രസിഡണ്ട് സുധീർ നമ്പ്യാർ, സെക്രെട്ടറി പിന്റോ കണ്ണമ്പിള്ളി, ട്രഷറർ സീസിൽ ചെറിയാൻ, വൈസ് പ്രസിഡണ്ട്  ജോൺസൺ തലച്ചെല്ലൂർ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി. എല്ലാ വുമൺ പ്രൊവിൻസുകൾക്കും വേണ്ടി  ഡോ. എലിസബത്ത് മാമ്മൻ പ്രസാദും മാലിനി നായരും സൗത്ത് പ്രോവിന്സിനു വേണ്ടി പോൾ സി. മത്തായി,, അനീഷ് ജെയിംസ് എന്നിവരും നോർത്ത് പ്രൊവിൻസിനു വേണ്ടി സ്റ്റാൻലി തോമസ്, ജിനു തര്യൻ എന്നിവരും ന്യൂയോർക്ക് പ്രൊവിൻസിനു വേണ്ടി ചാക്കോ കോയിക്കലത്ത്, ശോശാമ്മ ആൻഡ്രൂസ് എന്നിവരും ഫിലാഡെൽഫിയയ്‌ പ്രൊവിൻസിനു വേണ്ടി ജോസ് ആറ്റുപുറം, ജോർജ് നടവയൽ എന്നിവരും ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിനു വേണ്ടി രാജശ്രീ നായരും ചാർട്ടർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സ്പോൺസർമാരായ ദിലീപ് വർഗീസ്, ഡോ. രുഗ്‌മിണി പദ്മകുമാർ, സ്വപ്ന രാജൻ, അനിൽ പുത്തൻചിറ, റീന പുത്തൻചിറ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ മാസം ആചരിക്കുന്നതിന്റെ ഭാഗമായി ഹെൽത്ത് ഫോറം പ്രസിഡണ്ട്  ഡോ. കൃപ നമ്പ്യാർ ബ്രസ്റ്റ് കാൻസർ ബോധവത്കരണ ക്ലാസ് നടത്തുകയും എല്ലാ വനിതകൾക്കും ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ അടയാളമായി പിങ്ക് റിബൺ  അണിയിക്കുകയും ചെയ്തു.


ഡബ്ള്യ. എം. സി.  പുതിയ പ്രൊവിൻസുകളുടെ ചാർട്ടർ അതാതു പ്രൊവിൻസുകളുടെ എക്സിക്യൂട്ടീവ് ടീമിന് റീജിയണൽ ചെയർമാൻ ഫിലിപ്പ് തോമസും പ്രസിഡണ്ട് സുധീർ നമ്പ്യാർ, സെക്രെട്ടറി പിന്റോ കണ്ണമ്പിള്ളി, ട്രഷറർ സീസിൽ ചെറിയാൻ, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ള, വൈസ് പ്രസിഡണ്ട്  ജോൺസൺ തലച്ചെല്ലൂർ, അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയക്കലേത്ത്, വിമൻസ് ഫോറം ചെയർമാൻ ശോശാമ്മ ആൻഡ്രൂസ്, ഗ്ലോബൽ പ്രസിഡണ്ട് ഗോപാൽ പിള്ള, ഗ്ലോബൽ വൈസ് പ്രസിഡണ്ട് പി.സി. മാത്യു എന്നിവർ ചേർന്ന് കൈമാറി.

റീജിയണൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി സ്വാഗതവും സൗത്ത് പ്രൊവിൻസ് സെക്രട്ടറി ജെയ്സൺ കാളിയങ്കര നന്ദിയും പറഞ്ഞു. തുമ്പി അനസൂദും ജൂലി ബിനോയിയുമായിരുന്നു അവതാരകർ.  ഗൗരി നായർ പ്രാർത്ഥന ഗാനവും ഭാരതീയ ദേശീയ ഗാനവും സൈറ തോമസ് അമേരിക്കൻ ദേശീയ ഗാനവും ആലപിച്ചു.

 സൗപർണിക ഡാൻസ് അക്കാദമിലെ നൃത്താധ്യാപിക ഗുരു  മാലിനി നായരുടെ കൊറിയോഗ്രഫിയിൽ മലാനി നായരും സംഘവും അവതരിപ്പിച്ച   മെഗാ തിരുവാതിരയും മെഗാ മോഹിനിയാട്ടവും ചടങ്ങിൽ നവ്യാനുഭവമായി.ഡബ്ള്യു. എം. സി. കലാകാരന്മാരുടെ മെഗാ തിരുവാതിര, സംഘ നൃത്തം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കേരള പിറവി ദിനാഘോഷത്തിന് മാറ്റുകൂട്ടിയപ്പോൾ അവാർഡ് ദാന ചടങ്ങിൽ ആത്രയി മേനോൻ, ആവണി മേനോൻ,ലക്ഷ്മി നായർ,മീര നായർ,സന സോമനാഥൻ, ശ്രേയ ദിനേശ് എന്നിവർ ചേർന്ന് അവതരിപ്പിച്ച നാടോടി നൃത്തം ഏറെ ശ്രദ്ധേയമായി.

തലശ്രുതി സ്കൂൾ ഓഫ് ഡാൻസിലെ നൃത്താധ്യാപിക ഗുരു രേണുക ശ്രീനിവാസന്റെ കൊറിയോഗ്രഫിയിൽ തമ്പുരാൻ എഴുന്നെള്ളി എന്ന് തുടങ്ങുന്ന സെമി ക്ലാസിക്കൽ ഡാൻസ് പെർഫോമൻസ് ഏറെ കൈയ്യടി നേടി. ശാലിനി തോണിയിൽ ശങ്കരി ബാലരാജി , സന്ധ്യ ശങ്കർ,സഹന റാവു, ശ്രീവർഷ കോലത്ത് എന്നിവരാണ് ഈ  നൃത്തകലാരൂപത്തിൽ പങ്കെടുത്തത്. അനിയൻ കുഞ്ഞ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ ഏറെ ഹാസ്യാത്മകത നിറഞ്ഞതായിരുന്നു.

 തുടർന്ന് അർണവ് അനസൂദിന്റെ ഹിപ്പ് ഹോപ് ഡാൻസും   അമ്മയും മകളുമായ ഡാൻ-സൈറ തോമസ് എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തവും ചാന്ദ്രാജ സതീഷിന്റെ കോറിയോഗ്രഫിയിൽ നിമ്മി സതീഷ് , അഞ്ജലി നായർ, ഐറാ സായ്‌ബ്‌,റിഥിവിക് രാജേഷ് എന്നിവർ ചേർന്ന് അവതരിപ്പിച്ച ഇന്നർ യു എന്ന നൃത്ത രൂപവും  ഏറെ കൈയ്യടി നേടി.  

ന്യൂജേഴ്സിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സുമ നായർ ആലപിച്ച സത്യം ശിവം സുന്ദരം … എന്ന ഗാനം ആലാപന ശുദ്ധികൊണ്ട് അവിസ്മരണീയമായി. സിജി ആനന്ദ്, നവ്യ സുബ്രമണ്യൻ, ജെറിൻ ജോർജ്  എന്നിവരും ഗാനങ്ങൾ ആലപിച്ചു. അമേരിക്കൻ റീജിയണൽ വൈസ്  പ്രസിഡണ്ട്  എൽദോ പീറ്റർ, ഹെൽത്ത് ഫോറം ചെയർ മരിയ ഫിലിപ്പ്, വൈസ് പ്രസിഡണ്ടുമാരായ സന്തോഷ് ജോർജ്, മാത്യു ഏബ്രഹാം എന്നിവർക്ക്  പരിപടിയിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ ആശംസകൾ അറിയിച്ചു. ഗ്ലോബൽ ചെയർമാൻ  ഇബ്രാഹിം ഹാജി കേരളപ്പിറവി ദിന ആശംസകളും  അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here