Babu Stephen Team Babu Stephen Team Babu Stephen Team
Saturday, November 26, 2022

ഡബ്ലു എം സി

ഡബ്ല്യൂ. എം. സി. ചിക്കാഗോ പ്രൊവിൻസിനു അനുമോദനം: പി. സി.  മാത്യു 

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിനോടൊപ്പം അമേരിക്ക റീജിയനും (യൂണിഫൈഡ്)  കൈ കോർത്തുകൊണ്ടു ചെയ്യുന്ന ചാരിറ്റി പ്രവർത്തനം "ഹോം ഫോർ ഹോംലെസ്സ്"...

Read more
ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് സഹായഹസ്തമൊരുക്കി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്

ന്യൂജേഴ്‌സി  : കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ചു  ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് സഹായഹസ്തമൊരുക്കി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്നവംബർ ആറിന് വിപുലമായ...

Read more
വേൾഡ് മലയാളി കൗൺസിൽ  ന്യൂജേഴ്‌സി പ്രൊവിൻസ് കേരളപിറവി ദിനാഘോഷം മാതൃകാപരം: ഡോ ജോർജ് ജേക്കബ്

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം വിപുലമായ പരിപാടികളോടെ നവംബർ ആറിന് ന്യൂജേഴ്‌സിയിൽ...

Read more
വേൾഡ് മലയാളീ കൌൺസിൽ 2022 ലെ പ്രെസിഡെന്റ്സ് വോളന്റീർ സർവീസ് അവാർഡ്‌ വിതരണം ചെയ്തു

അമേരിക്കയിൽ സന്നദ്ധപ്രവർത്തനങ്ങൾക്കു നൽകുന്ന പരമോന്നത ബഹുമതികളിൽ ഒന്നായ പ്രെസിഡെൻഷ്യൽ വോളന്റീർ സർവീസ് അവാർഡ് കഴിഞ്ഞ ഒരു വർഷത്തെ സേവനങ്ങൾക്കു 2022 നവുംബർ 5 നു നടന്ന കേരള പിറവി ആഘോഷ വേദിയിൽ വിതരണം ചെയ്തു. അമേരിക്ക റീജിയൻ ട്രെഷറർ അനീഷ് ജയിംസിന്റെ നേതൃത്വത്തിൽ ന്യൂ ജേഴ്സിയിൽ കൂടിയ യോഗത്തിൽ റീജിയൻ ചെയര്മാന് ചാക്കോ കോയിക്കലേത്, പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, റീജിയണൽ വൈസ് പ്രസിഡന്റ് അഡ്മിൻ മാത്യു എബ്രഹാം, റീജിയണൽ ജോയിന്റ് സെക്രട്ടറി ഷാനു രാജൻ,  വൈസ് ചെയര്മാന് ജോമോൻ ഇടയാടി, വൈസ് ചെയർപേഴ്സൺ ശാന്ത പിള്ളൈ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ജിബ്‌സൺ ജേക്കബ്, വൈസ് പ്രസിഡന്റ് ജാക്സൺ ജോയ്, അസ്സോസിയേറ്റ് ട്രെഷറർ സാബു യോഹന്നാൻ, റീജിയണൽ വിമൻസ് ഫോറം സെക്രട്ടറി സജ്ന നിഷാദ്, റീജിയണൽ അഡ്വൈസറി ബോർഡ് ചെയര്മാന് ഫിലിപ്പ് തോമസ് എന്നിവർ ആശംസകൾ ഓൺലൈനായി അറിയിച്ചു. കാലാകാലമായി നടത്തിവരുന്ന അവാർഡ്ദാന ചടങ്ങു് ഈവർഷം ന്യൂ ജേഴ്‌സി എഡിസണിലുള്ള ഗോദാവരി പാർട്ടി ഹാൾ വേദിയായി. ഫൊക്കാന മുൻ ജനറൽ സെക്രട്ടറി Dr. സജിമോൻ ആന്റണി മുഖ്യാതിഥിയായ പരിപാടിയിൽ വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ സെക്രട്ടറി പിന്റോ കണ്ണംപള്ളി അവാർഡുകൾ വിതരണം ചെയ്തു. സുമ ഇവാനി, സാറാ ബേസിൽ, മാത്യു ഉപ്പനി, ഋഷി ഇവാനി, സാമുവേൽ ബേസിൽ എന്നിവരാണ് ഈ വര്ഷം അവാർഡുകൾ കരസ്ഥമാക്കിയത്. ഈ കുട്ടികൾ തീർച്ചയായും മറ്റുള്ളവർക്ക് ഒരു പ്രചോദനമാണെന്നും നമ്മുടെ കുറച്ചു സമയം കമ്മ്യൂണിറ്റി സേവനത്തിനുവേണ്ടി മാറ്റിവെക്കുന്നത് വലിയ ചലനമുണ്ടാക്കാൻ സാധിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ ചെയര്മാന് ഗോപാല പിള്ളൈ അവാർഡ്‌ജേതാക്കളെ മുക്തകണ്ഠം പ്രശംസിച്ചു. WMC IAEF, ഇന്റർനാഷണൽ അക്കാദമിക & എഡ്യൂക്കേഷൻ ഫോറം ഡെവലപ്പ് ചെയ്ത WMC EDU പോർട്ടലിന്റെ സൗജന്യ വരിക്കാരാകാനുള്ള സൗകര്യങ്ങൾ ഈ കുട്ടികൾക്ക് ചെയ്തുകൊടുക്കുമെന്നു ഗോപാല പിള്ളൈ ഉറപ്പു നൽകി. നോർത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജിനു തര്യൻ, ചെയര്മാന് സ്റ്റാൻലി തോമസ്, സൗത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജോൺ സാംസൺ, ചെയര്മാന് പോൾ സി മത്തായിയുടേയും പങ്കാളിത്തത്തിൽ സംയുക്തമായി സംഘടിപ്പിച്ച കേരള പിറവി ആഘോഷം ചടങ്ങിന് മാറ്റുകൂട്ടി. സമീപ പ്രൊവിൻസുകളായ ന്യൂ യോർക്ക്, ഫിലഡല്ഫിയയിൽനിന്നും പങ്കെടുത്ത ജോർജ് ജോൺ (സന്തോഷ്), ജോർജ്കുട്ടി, തോമസ് ജോർജ്, മത്ത്യു ഉപ്പനി മറ്റെല്ലാ മെമ്പേഴ്സിനോടും സംഘാടകർ പ്രേത്യേകം നന്ദി അറിയിച്ചു.   എന്താണ്  പ്രെസിഡെൻഷ്യൽ വോളന്റീർ സർവീസ് അവാർഡ് ? അമേരിക്കൻ പൗരനോ നിയമപരമായി അമേരിക്കയിൽ താമസിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി 12 മാസത്തെ കാലയളവിൽ അവരവരുടെ പ്രായപരിധിയിൽ നിര്ണയിക്കപ്പെട്ടിട്ടുള്ള നിശ്ചിത സമയം സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന അവാർഡാണ് PVSA (Presidents Volunteer Service Award). അമേരിക്കൻ സമൂഹത്തിൽ സന്നദ്ധപ്രവർത്തങ്ങൾ നടത്തുകയും അത്തരം പ്രവർത്തനങ്ങൾ നിർദിഷ്ട സമയം പൂർത്തിയാക്കുന്നവർക്ക് WMC അമേരിക്ക റീജിയൻ  വഴി  പ്രെസിഡെൻഷ്യൽ വോളന്റീർ സർവീസ്  അവാർഡ് കരസ്ഥമാക്കുകയും ചെയ്യാം. ഇത് സ്കൂൾ കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തി വികാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും സഹായകം ആകുകയും ചെയ്യും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നമ്മുടെ പുതിയ തലമുറയെ അമേരിക്കൻ സമൂഹത്തോട് ചേർത്തുനിർത്തന്നതോടൊപ്പം മലയാളീ സമൂഹോത്തോടും ഉള്ള പ്രതിബദ്ധത വർധിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു . WMC അമേരിക്ക റീജിയന്റെ പങ്ക്‌ : വർഷാവർഷം കഴിഞ്ഞ പന്ത്രണ്ടു മാസകാലയളവിൽ സന്നദ്ധപ്രവർത്തങ്ങൾ ചെയ്യുന്ന വ്യക്തിക്ക് PVSA...

Read more
വേൾഡ് മലയാളി കൗൺസിൽ ന്യൂ ജഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം നവംബർ ആറിന്

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം വിപുലമായ പരിപാടികളോടെ നവംബർ ആറിന് സംഘടിപ്പിച്ചിരിക്കുന്നു....

Read more
വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യുണിഫൈഡ്  സാമൂഹ്യ നന്മക്കായി പ്രവർത്തിക്കും, ഒപ്പം യോജിപ്പിനായി ശ്രമം തുടരും 

ന്യൂ ജേഴ്‌സി:  വേൾഡ് മലയാളി  കൗൺസിൽ  ഗ്ലോബൽ സൂം വഴി കൂടിയ യോഗത്തിൽ   ഡോക്ടർ രാജ് മോഹൻ പിള്ളൈ  അധ്യക്ഷനായിരുന്നു. പ്രസ്തുത   യോഗത്തിൽ  അമേരിക്ക റീജിയൻ...

Read more
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി മെഡിക്കൽ  ഹെൽപ്‌ലൈൻ: വേൾഡ് മലയാളീ കൌൺസിൽ 

(ന്യൂസ്: പിന്റോ കണ്ണംപള്ളി, ഗ്ലോബൽ സെക്രട്ടറി ജനറൽ) 2022 ജൂണിൽ ബഹറിനിൽ നടന്ന ഗ്ലോബൽ കോൺഫെറെൻസിനോട് അനുബന്ധിച്ചു തുടങ്ങിവച്ച വിവിധ ഇന്റർനാഷൻ ഫോറങ്ങളുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പ്രവാസി മലയാളികൾക്ക് പ്രയോജനപ്പെടുത്തക്കരീതിയിൽ പ്രാബല്യത്തിലാക്കുമെന്ന് ഗ്ലോബൽ ചെയർമെൻ ഗോപാല പിള്ളൈയും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയും സംയുക്തമായി ഒരു പ്രസ്‌താവനയിൽ അറിയിച്ചു. വേൾഡ് മലയാളി കൌൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം ഹെൽപ്‌ലൈനിന്റെ സേവനങ്ങൾ ലഭ്യമാണെന്ന് ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ: ജിമ്മി ലോനപ്പൻ മൊയ്‌ലൻ അറിയിച്ചു.  ലോകമെബാടുമുള്ള മലയാളികളുടെ സഹായത്തിനായി ഉപദേശം, വിദഗ്ധാഭിപ്രായം, പരിശീലനം, മാർഗ്ഗനിർദേശം, കൌൺസിലിംഗ് എന്നിവയ്ക്കായി ഓരൊ വിഭാഗത്തിലെയും വിദഗ്ധരെയും അനുഭവപരിചയമുള്ള വ്യക്തികളെയും ഏകോപിച്ചാണ്‌ ഹെൽപ് ലൈൻ സേവനം സജ്ജീകരിച്ചിരിക്കുന്നത്. വാട്ട്‌സ് ആപ്പ് നമ്പർ വഴിയാണ് ഹെൽപ്‌ ലൈൻ പ്രവർത്തിക്കുന്നത്. ഈ സൗകര്യം പ്രേയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ആർക്കും ഹെൽപ് ലൈൻ നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് സന്ദേശം അയക്കാം.സന്ദേശവും ബന്ധപ്പെടാനുള്ള വിശദാ൦ശങ്ങളും ബന്ധപ്പെട്ട ഉപവിഭാഗം ഹെൽപ്പ് ലൈൻ (ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം ഓഫ് വേൾഡ് മലയാളി കൗണ്സിലിന്റെ സബ് കമ്മിറ്റി)ഗ്രൂപ്പിലേക്ക് മാറ്റുകയും ഉപദേശമോ പിന്തുണയോ ഫീഡ് ബാക്കോ അന്വേഷകനെ അറിയിക്കുകയും ചെയ്യും. ഹെൽപ്പ് ലൈൻ ചുവടെ കൊടുത്തിരിക്കുന്നു.1. മെഡിക്കല്‍ അഭിപ്രായം അല്ലെങ്കില്‍ ഉപദേശം ഹെല്‍പ്പ് ലൈന്‍ 2. മാനസികാരോഗ്യ പിന്തുണ അല്ലെങ്കില്‍ കൗണ്‍സിലിംഗ് ഹെല്‍പ്പ് ലൈന്‍ 3. വിദേശത്തുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലി അല്ലെങ്കില്‍ പരിശീലന മാര്‍ഗ്ഗനിര്‍ദ്ദേശ ഹെല്‍ പ്പ് ലൈന്‍ 4. പൊതു, സാമൂഹിക ആരോഗ്യ ഉപദേശ ഹെല്‍പ്പ് ലൈന്‍ 5. മെഡിക്കല്‍ സപ്പോര്‍ട്ടും കെയര്‍ ഹെല്‍പ്പ് ലൈന്‍ 6. വിദേശത്തുള്ള നഴ്‌സുമാര്‍ അല്ലെങ്കില്‍ കെയര്‍മാരുടെ തൊഴില്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശ സഹായ ലൈന്‍ 7. മാസികകള്‍ക്കും മീഡിയകള്‍ക്കും മെഡിക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍സ് ഹെല്‍പ്പ് ലൈന്‍. ഹെല്‍പ്പ് ലൈന്‍ വാട്ട്‌സ്ആപ്പ് നമ്പര്‍: 00447470605755 മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്‌സ്, ന്യൂറോളജി, നെഫ്രോളജി, ഗൈനക്കോളജി, ഫാമിലി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, സ്‌കിന്‍, നെഞ്ച്, ഡെന്റല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് മെഡിക്കല്‍ അഭിപ്രായം അല്ലെങ്കില്‍ ഉപദേശ സഹായ ലൈനില്‍ ഉള്ളത്. അവര്‍ യുഎസ്എ, യുകെ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നു. കോര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് നിയാസ് (ഇന്ത്യ) ആണ്, അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ഡോ. മോഹന്‍ പി എബ്രഹാം (യുഎസ്എ), ഡോ രാജേഷ് രാജേന്ദ്രന്‍ (യുകെ), ഡോ ആന്റിഷ് ടാന്‍ ബേബി (ഇന്ത്യ, യുകെ), ഡോ അബ്ദുല്ല ഖലീല്‍ പി (ഇന്ത്യ) എന്നിവരാണ്. മാനസികാരോഗ്യ സപ്പോര്‍ട്ട് അല്ലെങ്കില്‍ കൗണ്‍സിലിംഗ് ഹെല്‍പ്പ് ലൈനില്‍ സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, ഓട്ടിസം അധ്യാപകര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുണ്ട്. കോര്‍ഡിനേറ്റര്‍ ഡോ. ഗ്രേഷ്യസ് സൈമണ്‍ (യുകെ), അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ഡോ പോള്‍ ഇനാസു (യുകെ), ഡോ ഷര്‍ഫുദ്ദീന്‍ കടമ്പോട്ട് (ഇന്ത്യ), കൃപ ലിജിന്‍ (ഇന്ത്യ), സുമ കെ ബാബുരാജ് (ഇന്ത്യ) എന്നിവരാണ്. വിദേശത്തുള്ള നഴ്‌സുമാര്‍ അല്ലെങ്കില്‍ കെയറര്‍മാരുടെ തൊഴില്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശ സഹായ ലൈനില്‍ യുഎസ്എ, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നഴ്‌സുമാരും നഴ്‌സിംഗ് ഹോം റിക്രൂട്ടര്‍മാരുമുണ്ട്. അവര്‍ ഈ മേഖലയില്‍ വിദഗ്ധരും അനുഭവപരിചയമുള്ളവരുമാണ്, കോഓര്‍ഡിനേറ്റര്‍ റാണി ജോസഫും (യുകെ) അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ജീസണ്‍ മാളിയേക്കല്‍ (ജര്‍മ്മനി), ജോസ് കുഴിപ്പള്ളി (ജര്‍മ്മനി), ജിനോയ് മാടന്‍ (യുകെ), മേരി ജോസഫുമാണ് (യുഎസ്എ)....

Read more
വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ റീജിയണൽ നേതൃസംഗമത്തിനായി ഹൂസ്റ്റൺ ഒരുങ്ങുന്നു

ജീമോൻ റാന്നിവേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രോവിൻസ് 2022 -2024 പ്രവർത്തന ഉദ്ഘാടനം 2022 ഒക്ടോബർ 15 ശനിയാഴ്ച വൈകുന്നേരം...

Read more
തോമസ് മൊട്ടക്കൽ, അനിൽ ആറന്മുള, പൊന്നുപിളള എന്നിവർക്ക് വേൾഡ് മലയാളി കൗൺസിലിന്റെ ആദരം

ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രോവിന്സിന്റെ നേതൃത്വത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ് ) പ്രസിഡന്റ്...

Read more
Page 1 of 9 1 2 9

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?