ജോൺസൺ തലച്ചല്ലൂർ 

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി പിന്റോ കണ്ണംപള്ളിയ്ക്കും അമേരിയ്ക്ക റീജിയൻ സെക്രട്ടറി അനീഷ്‌ ജെയിംസിനും ട്രഷറർ സജി പുളിമൂട്ടിലിനും നോർത്ത് ടെക്സാസ് പ്രൊവിൻസിന്റെയും ഡാളസ് പ്രൊവിൻസിന്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ മാർച്ച് 24 ആം തീയതി വൈകുന്നേരം 6 മണിയ്ക്ക് ഡാളസിലെ  പസന്റ്  ഓഡിറ്റോറിയത്തിൽ വച്ച് ഉജ്വല സ്വീകരണം സംഘടിപ്പിയ്ക്കുവാൻ തീരുമാനിച്ചതായി പ്രൊവിൻസ് ഭാരവാഹികളായ നോർത്ത് ടെക്സാസ് പ്രൊവിൻസ് ചെയർ പേഴ്സൺ ആൻസി തലച്ചെല്ലൂർ, നോർത്ത്  ടെക്സാസ് പ്രൊവിൻസ് പ്രസിഡന്റ് സുകു വര്ഗീസ്, ഡാളസ് പ്രൊവിൻസ് പ്രസിഡന്റ് അലക്സ് അലക്സാണ്ടർ, ഹൂസ്റ്റൺ പ്രസിഡന്റ് റോയ് മാത്യു എന്നിവർ  അറിയിച്ചു.

പ്രസ്തുത പരിപാടിയിലേയ്ക്ക് എല്ലാ വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങളുടെയും വിലയേറിയ സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രോഗ്രാം കോർഡിനേറ്റർ മാത്യു മുണ്ടയ്ക്കാൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here