ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി. രണ്ട് മിനിറ്റ് ഇടവേളകളില്‍ രണ്ട് ഭൂചലനം ഉണ്ടായി. ഭൂകമ്പത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും 9 മരണം. നൂറോളം പേര്‍ക്ക് പരുക്ക്. ആദ്യ ഭൂചലനം ഉണ്ടായത് ഇന്നലെ രാത്രി 10. 17നാണ്. ഡല്‍ഹി നഗരത്തിലും നഗരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഗുഡ്ഗാവ്, നോയിഡ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും ചലനമുണ്ടായി.

ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ചലനമുണ്ടായതായാണ് വിവരം. ആറ് രാജ്യങ്ങളിലാണ് ഒരേ സമയം ഭൂചലനം ഉണ്ടായത്. പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്. പാകിസ്താനിലെ കെട്ടിടങ്ങളില്‍ വിള്ളല്‍ സംഭവിച്ചു. ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടി. കല്‍കാജി, ജാമിയ നഗര്‍, ശാഹ്ദ്ര എന്നിവിടങ്ങളില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു.

രാജസ്ഥാനിലെ ശ്രീഗംഗ നഗറില്‍ കെട്ടിടങ്ങളില്‍ വിള്ളല്‍ രൂപപ്പെട്ടു. ജമ്മു കശ്മീരിലെ പല ഇടങ്ങളിലും മൊബൈല്‍ സേവനം തടസപ്പെട്ടു. ചൈന, പാകിസ്താന്‍, അഫ്ഗാന്‍ തുടങ്ങി രാജ്യങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടു. ചൈന, ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളിലും ഭൂകമ്പമുണ്ടായി. പാകിസ്താനിലെ ഭൂചലനത്തിന് റിക്ടര്‍ സ്‌കയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here