ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ ഭൂചലനം. മൂന്ന് സെക്കൻഡ് നീണ്ടുനിന്ന ഭൂചലനത്തിൽ 6.8 തീവ്രത രേഖപ്പെടുത്തി. പാകിസ്താൻ, അഫ്ഗാനിസ്താൻ, ചൈ​ന എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാത്രി 10.20 ഓടെയാണ് സംഭവം. ആളപായമോ മറ്റ്‌ നാശനഷ്‌ടങ്ങളോ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.

കഴിഞ്ഞ മാസവും ഡൽഹി– എൻസിആറിലും യുപി, ഹരിയാന, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പകൽ ഒന്നരയോടെയാണ്‌ ഉണ്ടായത്‌. ഉത്തരാഖണ്ഡായിരുന്നു അന്ന് പ്രഭവ കേന്ദ്രം.

LEAVE A REPLY

Please enter your comment!
Please enter your name here