ഫിലഡല്‍ഫിയ. വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍ വാനിയ പ്രോവിന്‍സ് മദേഴ്‌സ് ഡേ ആഘോഷംമെയ് 21 തീയതി ഞായറാഴ്ച 4:30 പി എം മുതല്‍ ക്രിസ്റ്റോസ് മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച്‌നടത്തും ഈ വര്‍ഷത്തെ മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ക്ക് മുഖ്യ അതിഥിയായി അബിന്‍ടോണ്‍ പോലീസ്‌മേധാവി പാട്രിക് മോളോഈ പങ്കെടുക്കും

ഫിലാഡല്‍ഫിയ മുന്‍ സിറ്റി കൗണ്‍സിലര്‍ ഷെല്ല പാര്‍ക്കര്‍ മുഖ്യസന്ദേശം നല്‍കും കൂടാതെ വ്യത്യസ്തമായനിലയില്‍ അമ്മമാരുടെ ഉത്തരവാദിത്വം നിറവേറ്റുന്ന ജിജി മാത്യു, അമലിന്‍ റോസ് തോമസ്, സുനിത അനീഷ്, പിവി അന്നമ്മ എന്നിവര്‍ മുഖ്യ സന്ദേശം നല്‍കുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുനു. മാതൃത്വം എന്നത്വ്യത്യസ്ത അനുഭവങ്ങളില്‍ കൂടി പങ്കുവയ്ക്കപ്പെടുന്നു. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് മാത്രമല്ല അമ്മ എന്നഉത്തരവാദിത്യം എന്ന മുഖ്യ സന്ദേശം ഈ ആഘോഷത്തില്‍ കൂടി സമൂഹത്തിന് നല്‍കുവാന്‍ ശ്രമിക്കുന്നു.

വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് അനിതപണിക്കര്‍ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിക്കുന്നു അനിത പണിക്കര്‍ തന്റെ ഔദ്യോഗികമേഖലയിലെ തിരക്കുകള്‍ക്കിടയിലും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിപ്പാന്‍ താല്പര്യ കാണിക്കുന്നത്വ്യത്യസ്തമായ കഴിവുകളും ചിന്താഗതികളും മറ്റുള്ളവരുടെ ഉന്നമനത്തിനായി വിനിയോഗിക്കാനുള്ള താല്പര്യംകൊണ്ടാണ് എന്ന് അഭിപ്രായപ്പെട്ടു അവശത അനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നമനം ആണ് തന്റെ ലക്ഷ്യമെന്ന്കൂട്ടിച്ചേര്‍ത്തു.

ഒരു കമ്പനിയുടെ വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. WFC എന്ന സ്ത്രീകളുടെമാനസിക ആരോഗ്യ കരിയര്‍ വികസനം ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വം നിരയില്‍ പ്രവര്‍ത്തിക്കുന്ന അനിത, മലയാളത്തിലെപ്രമുഖ മാസികകളില്‍ കവിതകളും ലേഖനങ്ങളും ഇംഗ്ലീഷും മലയാളത്തിലും എഴുതുന്നതിനും സമയംകണ്ടെത്തുന്നു. ഈ വര്‍ഷത്തെ മതേര്‍സ് ഡേ ആഘോഷത്തിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതംചെയ്യുന്നു.

സിനു നായര്‍ ചെയര്‍പേഴ്‌സണായും റെനി ജോസഫ് പ്രസിഡന്റായി ഡോക്ടര്‍ ബിനു ഷാജിമോന്‍ജനറല്‍ സെക്രട്ടറിയായി ഡോക്ടര്‍ ആനി എബ്രഹാം ട്രഷറര്‍ ആയും പ്രവര്‍ത്തിക്കുന്ന കമ്മിറ്റി വുമണ്‍സ്‌ഫോറത്തോട് വിപുലമായി പരിപാടികള്‍ നടത്തുന്നതിന് നേതൃത്വം നല്‍കുന്നു. അമ്മമാരെ ആദരിക്കുന്ന ചടങ്ങുംഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here