ഓഫീസ് ഉദ്ഘാടനം എറണാകുളം ജില്ലാ പ്രവാസി & എക്സ് പ്രവാസി അസോസി യേഷൻ (EDPA).

Reg.No.EKM/TC/757/2022
Ph.0484 2951233
90487 99917
Flora Residency
Millumpady, A.M.Road, Perumbavoor.

പ്രിയമുള്ളവരെ
പുതിയതായി നിലവില്‍ വന്ന എറണാകുളം ജില്ലാ പ്രവാസി എക്സ് പ്രവാസി അസോസിയേഷന്‍റെ (EDPA) ഓഫീസ് പെരുമ്പാവൂര്‍ മില്ലുംപടിയിലുള്ള ഫ്ലോറ റസിഡന്‍സിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയാണ്.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യത്തില്‍ ഞായര്‍ (5.03.2023) വൈകിട്ട് 4 മണിക്ക് പ്രസിദ്ധ സിനിമ താരവും കഥാക്യത്തുമായ ശ്രീ. ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ ശ്രീ.ബിജുജോണ്‍ ജേക്കബ്, സംസ്ഥാന ചലചിത്ര അക്കാദമി മെമ്പറും നിര്‍മ്മാതാവുമായ ശ്രീ.മമ്മി സെഞ്ചുറി, ശ്രീ.പോള്‍ കറുകപ്പിള്ളി ( പ്രാവാസി കോൺക്ലേവ് ട്രസ്റ്റ് പ്രസിഡന്റ് മുൻ പ്രസിഡണ്ട്, ഫോക്കാന – USA), പ്രമുഖ സാഹിത്യ സാമൂഹൃ സാംസ്കാരിക പ്രവര്‍ത്തകന്‍ ഫാദര്‍. Dr.ഡീക്കണ്‍ ടോണി മേതല, രക്ഷാധികാരികളായ ഡോ. ഇ.കെ.മുഹമ്മദ് ഷാഫി, നസീര്‍ UAE, മുഹമ്മദ് ബഷീര്‍ തെക്കേക്കുടി, ഷറീന ബഷീര്‍ (വാഴക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്) തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു.

പരിപാടിയിലേക്ക് മുഴുവന്‍ പ്രവാസി എക്സ്. പ്രവാസി സുഹൃത്ത്ക്കളേയും അഭ്യുദയകാംഷികളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

സ്നേഹ പൂര്‍വ്വം,

മുഹമ്മദ് മമ്മി (പ്രസിഡണ്ട്),
സുബൈര്‍ അമ്പാടന്‍ (സെക്രട്ടറി),
ബഷീര്‍ കാച്ചാംകുഴി (ട്രഷറര്‍).

എറണാകുളം ജില്ലാ പ്രവാസി & എക്സ പ്രവാസി അസോസിയേഷന്‍.
( EDPA )

പെരുമ്പാവൂര്‍
03.03.2023

LEAVE A REPLY

Please enter your comment!
Please enter your name here