യു എ ഇ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നു
March 26, 2023
പശുക്കൾക്കുനേരെ ലൈംഗിക അതിക്രമം, കൊല്ലത്ത് യുവാവ് അറസ്റ്റിൽ
March 26, 2023
രാഹുല്‍ ഗാന്ധിയെ ലോക് സഭ അംഗത്വത്തില്‍ നിന്നു നീക്കം ചെയ്തതിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുഖകരമായ ദിനമാണിതെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
Read moreഓഫീസ് ഉദ്ഘാടനം എറണാകുളം ജില്ലാ പ്രവാസി & എക്സ് പ്രവാസി അസോസി യേഷൻ (EDPA). Reg.No.EKM/TC/757/2022Ph.0484 295123390487 99917Flora ResidencyMillumpady,...
Read moreമാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന 150 ദിവസം ദൈർഖ്യമുള്ള ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ന്യൂയോർക്ക് സിറ്റിയിൽ കാൽനട യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറിൽ (47th Street & 7th Ave) നിന്നും ആരംഭിച്ച് യൂണിയൻ സ്ക്വയറിലുള്ള ഗാന്ധി പ്രതിമ വരെ നടത്തുന്ന യാത്രക്ക് ഐ.ഓ.സി. ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്‌ഥാനക്കാരായ ഐ.ഓ.സി. ഭാരവാഹികളും കോൺഗ്രസ്സ് അനുഭാവികളുമായ നൂറുകണക്കിന് പ്രവർത്തകർ പ്രസ്തുത പദയാത്രയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് "തുല്യതയുടെയും ഐക്യതയുടെയും സമാധാന യാത്ര" എന്നാണ് ഈ യാത്രക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരി മുതൽ വടക്കേ അറ്റം കാശ്മീർ വരെ 3,570 കിലോമീറ്റർ ദൂരം 150 ദിവസം കൊണ്ട് പൂർത്തീകരിക്കുന്നതിനാണ് ഭാരത് ജോഡോ യാത്ര ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 7-ന് കന്യാകുമാരിയിൽ നിന്നും തമിഴ് നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 50 ദിവസം പിന്നിടുമ്പോൾ വളരെ വിജയപ്രദമായി മൂന്നു സംസ്ഥാനങ്ങൾ പിന്നിട്ട് ഇപ്പോൾ തെലുങ്കാനയിലെ നാരായൺപെട്ട് ജില്ലയിലെ മക്തൾ വരെ എത്തിനിൽക്കുന്നു. ദീപാവലി പ്രമാണിച്ചു കഴിഞ്ഞ ഞായറാഴ്ചക്കു ശേഷം മൂന്ന് ദിവസത്തേക്ക് നിർത്തിവച്ച യാത്ര ഒക്ടോബർ 27-ന് തെലുങ്കാനയിൽ പുനരാരംഭിച്ചിരിക്കുകയാണ്....
Read moreപി പി ചെറിയാൻ നാഷണൽ മീഡിയ കോർഡിനേറ്റർ ) ഹൂസ്റ്റൺ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കോൺഗ്രസ് പാർട്ടിയിൽനിന്നും സസ്പെൻഡ്...
Read moreമാത്യുക്കുട്ടിഈശോ ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് അമേരിക്കയിലെ കേരളാ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി.കഴിഞ്ഞ ദിവസം സൂം മീറ്റിംഗിലൂടെ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനേക്കുറിച്ച് എല്ലാ കമ്മറ്റി അംഗങ്ങളും തങ്ങളുടെ ഉൽഘണ്ഠ രേഖപ്പെടുത്തി. ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസിനെ രക്ഷിക്കണമെങ്കിൽ ശശി തരൂർ തന്നെ തെരഞ്ഞെടുക്കപ്പെടുന്നതാണ് ഉചിതം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. തരൂരിൻറെ സ്‌ഥാനാർഥിത്വം ഇപ്പോൾ കോൺഗ്രസ്സ് പാർട്ടിയിൽ തന്നെ ഒരു നല്ല ഉണർവുണ്ടാക്കിയിട്ടുണ്ടെന്ന് കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് പ്രസ്താവിച്ചു. മീറ്റിംഗിൽ പങ്കെടുത്ത മറ്റു എല്ലാ അംഗങ്ങളും പ്രസ്തുത അഭിപ്രായത്തോട് യോജിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക ഘടകമായ കോൺഗ്രസ്സ് പാർട്ടി ഓരോ തെരഞ്ഞെടുപ്പു കാലം പിന്നിടുംതോറും തോൽവികൾ ഏറ്റുവാങ്ങി ശക്തി കുറയുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. നല്ല ഒരു നേതൃത്വത്തിൻെറ അഭാവം കോൺഗ്രസ്സ് പാർട്ടിയിൽ അനുഭവപ്പെടുന്നു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ നല്ല നേതൃത്വത്തെ കമ്മറ്റി പ്രകീർത്തിച്ചെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറിയതിനാൽ പുതിയ അധ്യക്ഷന്റെ അനിവാര്യത നേരിടുകയാണ്. നീണ്ട 22 വർഷങ്ങൾക്ക് ശേഷം ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ്സ് പാർട്ടി പ്രഖ്യാപിച്ചപ്പോൾ തരൂർ മത്സര രംഗത്ത് വന്നത് മുതൽ പാർട്ടിയിൽ ഒരു ഉണർവ് അനുഭവപ്പെട്ടു തുടങ്ങി. ഐ.ഓ.സി. യു.എസ്.എ. കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, പ്രസിഡന്റ് ലീലാ മാരേട്ട് , ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, ഐ.ഓ.സി. നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, നാഷണൽ വൈസ് പ്രസിഡന്റുമാരായ പോൾ കറുകപ്പള്ളിൽ, ജോസ് ജോർജ്, നാഷണൽ സെക്രട്ടറി ജയചന്ദ്രൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശൻ നായർ, ട്രഷറർ വിപിൻ രാജ്, ഐ.ടി. ചെയർമാൻ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് ചെറിയാൻ കോശി, സെക്രട്ടറി ഈപ്പൻ ദാനിയേൽ, ന്യൂയോർക്ക് റീജിയൺ പ്രസിഡന്റ് വർഗീസ് പോത്താനിക്കാട്, പെൻസിൽവാനിയ റീജിയണൽ പ്രസിഡന്റ് സാബു സ്കറിയ, ഫ്ലോറിഡാ റീജിയൺ ചാക്കോ കുരിയൻ, മിഷിഗൺ റീജിയൺ മാത്യു വർഗീസ് ചിക്കാഗോ റീജിയൺ പ്രൊഫ. തമ്പി മാത്യു, ഹ്യൂസ്റ്റൺ റീജിയൺ തോമസ് ഒലിയാംകുന്നേൽ, അറ്റ്ലാന്റാ റീജിയൺ ജോർജ് മൂലമറ്റം തുടങ്ങിയവർ എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗിൽ പങ്കെടുത്തു. നിൽവിൽ കോൺഗ്രസ്സ് പാർട്ടിയിലുള്ള നിരവധി പ്രശ്നങ്ങളെപ്പറ്റിയും പ്രതിസന്ധികളെ കുറിച്ചും യോഗം ചർച്ച ചെയ്തു. രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷ പദവി തൽക്കാലം ഏറ്റെടുക്കുന്നില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. സ്വതന്ത്രവും തുറന്നതുമായ ഒരു തെരഞ്ഞെടുപ്പു നടത്തുവാൻ തീരുമാനിച്ച കോൺഗ്രസ്സ് കമ്മറ്റി പ്രശംസ അർഹിക്കുന്നു. 2024 ൽ നടക്കുവാൻ പോകുന്ന ലോക സഭാ തെരഞ്ഞെടുപ്പ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അഗ്നിപരീക്ഷണമാണ്. ഈ അവസരത്തിൽ പാർട്ടിയിലെ യുവ തലമുറയെ നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടതാണ്. താഴെ തട്ടിലെ പാർട്ടി പ്രവർത്തകരെ ശക്തിപ്പെടുത്തേണ്ടതാണ്. താഴെത്തട്ടിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെങ്കിൽ ഉത്തരവാദപ്പെട്ടതും ഊർജ്ജസ്വലവുമായ ഒരു നേതൃത്വം ഇപ്പോഴത്തെ അവസ്ഥയിൽ അനിവാര്യമാണ്. സ്വന്തം മണ്ണിൽ നിന്നും ഒരാൾ പാർട്ടിയുടെ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കേരളാ നേതാക്കളുടെ നിലപാടുകളും സമീപനവും നിരാശാജനകമാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിക്കൊടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സുവർണ്ണ കാലഘട്ടം തിരികെ കൊണ്ടുവരുന്നതിനും പൊതു സമൂഹത്തിൽ പാർട്ടിക്കുള്ള പിന്തുണ അരക്കിട്ടുറപ്പിക്കുന്നതിനും ശക്തമായ ഒരു നേതൃത്വം ഇപ്പോൾ ആവശ്യമാണ്. അതിനാൽ ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ള ഡോ. ശശി തരൂരിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് യു.എസ്.എ. കേരളാ ഘടകം ഏകകണ്‌ഠമായ പിന്തുണ നൽകുന്നതിനുള്ള പ്രമേയം പാസ്സാക്കുന്നു.
Read moreമാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐ.ഓ.സി.) ന്യൂയോർക്ക് ഘടകം മൻഹാട്ടൻ ഗാന്ധി പാർക്കിലുള്ള മഹാത്മാ ഗാന്ധിയുടെ പൂർണകായ പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിജിയുടെ 154 -മത് ജന്മ ദിനമായ 2022 ഒക്ടോബർ 2- ന് രാവിലെ ന്യൂയോർക്ക് സിറ്റിയിലെ യൂണിയൻ സ്ക്വയറിലുള്ള ഗാന്ധി പാർക്കിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ഭാരവാഹികൾ എത്തി ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ ഭാരത ജനതയെ ബ്രിട്ടീഷ് അടിമത്വത്തിൽ നിന്നും സ്വതന്ത്രമാക്കുന്നതിനു നേതൃത്വം വഹിച്ച് സ്വാതന്ത്ര്യ സമരങ്ങളുടെ നെടുംതൂണായി നിന്ന് നമുക്ക് വിമോചനം നേടി തന്ന മഹാത്‌മാവിനെ ഏഴാം കടലിനക്കരെ അമേരിക്കയിലാണെങ്കിലും നിറഞ്ഞ മനസ്സോടെ സ്മരിക്കുവാൻ ഓവർസീസ് കോൺഗ്രസ്സ് പാർട്ടി പ്രതിനിധികൾക്കു സാധിച്ചു. മൂന്നുനാലു ദിവസമായി പെയ്ത മഴ മൂലം പ്രതികൂല കാലാവസ്ഥയായിരുന്നെങ്കിലും കോൺഗ്രസ്സ് പാർട്ടിയോട് കൂറ് പുലർത്തിയും മഹാത്‌മാവിന്റെ സ്മരണകൾക്ക് മുന്നിൽ നമ്രശിരസ്കരായും പുഷ്‌പാർച്ചന നടത്തുവാൻ ഈ നേതാക്കൾക്ക് കഴിഞ്ഞു എന്നത് പ്രശംസനീയമാണ്. അമേരിക്കയിലെ ഐ.ഓ.സി. നാഷണൽ പ്രസിഡൻറ് മൊഹീന്ദർ സിംഗ്, നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, നാഷണൽ വൈസ് പ്രസിഡൻറ് ജസ്വീർ സിംഗ്, ഐ.ഓ.സി ന്യൂയോർക്ക് കേരളാ ചാപ്റ്റർ പ്രസിഡൻറ് ലീലാ മാരേട്ട് , കേരളാ ചാപ്റ്റർ വൈസ് പ്രസിഡൻറ് സിസിലി പഴയമ്പള്ളി, ഐ.ഓ.സി. അംഗം കുൽദീപ് സിംഗ് തുടങ്ങി ചുരുക്കം നേതാക്കളാണ് ഗാന്ധി സ്മരണയ്ക്ക് മുമ്പിൽ പുഷ്‌പാർച്ചന നടത്തിയത്. ബ്രിട്ടീഷുകാരുടെ കിരാത അടിമത്വത്തിൽ നിന്നും ഇന്ത്യക്കാരായ നമ്മെ രക്ഷിക്കുവാൻ ദൈവം അയച്ചുതന്ന ദൂതനാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്‌മജി. ആ സ്മരണയ്ക്ക് മുമ്പിൽ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം നാം നന്ദിയുള്ളവരായിരിക്കണം എന്ന് മഹാല്മജിയെ സ്മരിച്ചുകൊണ്ട് കേരളാ ചാപ്റ്റർ പ്രസിഡൻറ് ലീലാ മാരേട്ട് പറഞ്ഞു.
Read moreകോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ശശി തരൂരിനെ പിന്തുണയ്ക്കുന്നതായി ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്...
Read moreസ്വന്തം ലേഖകൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ ഏറ്റവും യോഗ്യൻ ഡോ. ശശി തരൂർ ആണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ...
Read moreന്യൂയോർക്ക്: രാഷ്ട്രീയ അരാജകത്വത്തിനെതിരെയും ഭരണഘടന, ജനാതിപത്യം, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന "ഭാരത്...
Read moreപി.പി. ചെറിയാൻ ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂഎസ്‌എ (ഒഐസിസി യുഎസ്എ) യുടെ ആഭിമുഖ്യത്തിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ...
Read moreManaging Director Paul Karukappillil |
All right reserved To access reprinting rights, please contact editor@keralatimes.com
Contact:
Paul Karukappillil : (845) 553-5671