ഇടുക്കി. ഗാർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു; തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ*
രാജ്യത്ത് ഗാർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗാർഹിക സിലിണ്ടർ ഉപയോഗിക്കുന്ന എല്ലാവർക്കും പ്രയോജനം കിട്ടും. ഉജ്വല സ്കീമിലുള്ളവർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.
വിലക്കയറ്റം വളരെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. നിരവധി തവണ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും ഇതുവരേയും വില കുറച്ചിരുന്നില്ല. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നുനേരത്തെ ഉജ്വല സ്കീമിലുള്ളവർക്ക് 200 രൂപ ഇളവ് ലഭിച്ചിരുന്നു. തുടർന്നുള്ള കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ തീരുമാന പ്രകാരം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 200രൂപ കുറയ്ക്കുകയായിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ തീരുമാനം അറിയിച്ചത്.
Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...