ഇടുക്കി: കട്ടപ്പനയില്‍ ബസ് വെയിറ്റിങ് ഷെഡ്ഡില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതി അപകടനില തരണം ചെയ്തു. എറണാകുളത്തു നിന്നും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാൻ കട്ടപ്പനയിലെത്തിയതായിരുന്നു യുവതി. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും ഇയാള്‍ എത്തിയില്ല. ഇതിന്റെ സങ്കടത്തില്‍ യുവതി ബ്ലേഡ് കൊണ്ട് കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിങ് ഷെഡ്ഡില്‍ ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ ആയിരുന്നു സംഭവം. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി 27കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭര്‍ത്താവിനൊപ്പം എറണാകുളത്താണ് യുവതി താമസിച്ചിരുന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയ വഴി കട്ടപ്പന സ്വദേശിയായ യുവാവുമായി അടുപ്പത്തിലായി. ഇയാളെ കാണാനാണ് യുവതി ഭര്‍ത്താവറിയാതെ കട്ടപ്പനയിലെത്തിയത്. ബസ് സ്റ്റാൻഡില്‍ വച്ച്‌ കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും യുവാവ് എത്തിയില്ല. അപ്പോഴേക്കും കാര്യങ്ങള്‍ ഭര്‍ത്താവ് അറിയുകയും ചെയ്തു. ഇതോടെ എന്തുചെയ്യണമെന്ന് അറിയാതെ ബ്ലേഡുകൊണ്ട് കൈഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുക ആയിരുന്നു്. ഇതുകണ്ട് യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here