Saturday, June 10, 2023
spot_img
Homeന്യൂസ്‌അമേരിക്കസാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരയ്ക്കു ഷിക്കാഗോയിൽ സ്വീകരണം നൽകി  

സാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരയ്ക്കു ഷിക്കാഗോയിൽ സ്വീകരണം നൽകി  

-

ജീമോൻ റാന്നി 
ഷിക്കാഗോ: അമേരിക്കയിൽ സന്ദർശനം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ  സജി തോമസ് കൊട്ടാരക്കരക്കു ഷിക്കാഗോ സമൂഹം സ്വീകരണവും ആദരവും അർപ്പിച്ചു. ന്യൂജേഴ്‌സിയിൽ വേൾഡ് മലയാളി കൗൺസിലിന്റെയും ഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റയെയും ഇതര മലയാളി സമൂഹങ്ങളുടെയും സ്വീകരണങ്ങൾക്ക് ശേഷം ഷിക്കാഗോയിൽ എത്തിയ സജി തോമസിന് മെയ് 20ന്  ത്രിലോക്  കേരള റെസ്റ്റോറന്റിൽ വച്ച് ഷിക്കാഗോയുടെ പ്രത്യേക സ്‌നേഹാദരങ്ങളും സ്വീകരണവും നൽകി.

അവതാരകൻ സുബാഷ് ജോർജിന്റെ ആമുഖ പ്രസംഗത്തിന് ശേഷം സജി തോമസ് തന്നെ പറ്റിയുള്ള വിവരണം നൽകി. 18 മാസം പ്രായമുള്ളപ്പോൾ കഴുത്തിന് താഴെ പോളിയോ രോഗം മൂലം തളർന്നു പോയ തന്റെ ശരീരം ദൈവകൃപ കൊണ്ടും, തന്റെ നിശ്ചയദാർഢ്യം കൊണ്ടും ഇന്നത്തെ നിലയിൽ ആയി.

6 അടി നീളമുള്ള ഒരു വടിയുടെ സഹായത്താൽ തന്റെ ജീവിതവും മുന്നോട്ടു കൊണ്ട് പോകുന്നു.  ഭാര്യയും രണ്ടു മക്കളുമുള്ള സ്വന്തമായി വീടില്ലാത്ത ഈ ജീവകാരുണ്യ പ്രവർത്തകൻ സ്വസഹോദരിയുടെ ഭവനത്തിൽ താമസിച്ചു കൊണ്ട് ചുറ്റുപാടുമുള്ള ആലംബഹീനരായ സഹോദരങ്ങളെ സഹായിക്കാൻ യാതൊരു പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ അവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നു.

അനേകം പാട്ടുകൾ എഴുതിയ ഒരു ഗ്രാഫിക് ഡിസൈനർ കൂടിയായ സജി തോമസിന് അമേരിക്കയിലാകമാനം ഉള്ള വ്യക്തിബന്ധങ്ങളാണ് ഇവിടെ വരുന്നതിനും എല്ലാവരുടെയും ആദരവും സ്‌നേഹവും നേടുന്നതിന് സഹായിച്ചത് എന്നും,  എല്ലാവരോടും തനിക്കു നൽകിയ സ്‌നേഹത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു. സജി തോമസിന്റെ നാട്ടിലെ ഫോൺ നമ്പർ 94467 49749 എന്നാണ്. അമേരിക്കയിലെ ഫോൺ നമ്പർ 1-516-406-2764 എന്നാണ്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചും, സജിയുടെ അഭ്യുദയകാംഷികളും യോഗത്തിൽ പങ്കെടുത്തു സ്‌നേഹാദരങ്ങൾ അർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: