
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ശശി തരൂരിനെ പിന്തുണയ്ക്കുന്നതായി ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് പറഞ്ഞു. മുഴുവൻ അമേരിക്കൻ മലയാളികളുടെയും പിന്തുണ ഡോ തരൂരിനാണെന്നും അവർ കൂട്ടിച്ചേർത്തു. വലിയ തളർച്ചയെ നേരിടുന്ന കോൺഗ്രസിനെ ഇന്നത്തെ അവസ്ഥയിൽ നിന്നും കരകയറ്റാൻ ഡോ ശശി തരൂരിനെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലീല മാരേട്ട് കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തിനു തടയിടണമെങ്കിൽ പുതിയ തലമുറയെ ഉണർത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യയുടെ വിശ്വപൗരൻ എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിന്റെ അഭിമാന പുത്രനാണ് ശശി തരൂർ. നിര്ഭാഗ്യംകൊണ്ടു മാത്രം ഉ.എൻ. സെക്രെട്ടറി ജനറൽ സ്ഥാനം നഷ്ട്ടപെട്ട തരൂർ സ്വന്തം നിലയിൽ ഉയർന്നു വന്ന കഴിവുറ്റ ഭരണാധികാരിയും രാഷ്ട്രീയ നയതന്ത്രജ്ഞനുമാണ്. തരൂരിന്റെ നയതന്ത്ര പരിചയവും രാഷ്ട്ര നേതാക്കന്മാരുമായുള്ള ബന്ധവും കക്ഷി രാഷ്ട്രീയ ബന്ധമന്യേ ഭാരതത്തിലെ ഭരണാധികാരികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിറിയയിൽ കുടുങ്ങിപ്പോയ മലയാളികളെ തിരികെ കൊണ്ടുവരാൻ മോദി സർക്കാരിന് തരൂരിന്റെ സഹായം തേടേണ്ടി വന്നതും വിസ്മരിക്കാനാവില്ല.

തരൂരിനു മാത്രമേ കോൺഗ്രസിനെ ഇന്നത്തെ അവസ്ഥയിൽ നിന്ന്രാ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന്ജ്യം മുഴുവനുമുള്ള യുവാക്കളും വിദ്യാസമ്പന്നരും തുറന്നു സമ്മതിക്കുന്നതിനുള്ള തെളിവാണ് അദ്ദേഹം പ്രചാരണത്തിനായി പോകുന്നിടത്തെല്ലാം വലിയ ആൾക്കൂട്ടം എത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും കേരളത്തിലെ നേതാക്കൾ മാത്രം തരൂരിനെ തള്ളിപ്പറയുന്നതും തരൂരിനെതിരെ പ്രചാരണത്തിനിറങ്ങുന്നതും തന്നെ അത്ഭുതപ്പെടുതുന്നതായും ലീല ,മാരേട്ട് പറഞ്ഞു.
ഡൽഹിയിലെ സജീവ ആര്ഷ്‌ട്രീയം അവസാനിപ്പിച്ച് സ്വന്തം സംസ്ഥാനമായ കർണാടകത്തിലേക്ക് കൂടും കിടക്കയുമെടുത്ത് മടങ്ങിപ്പോയ വയോധികനായ മല്ലികാർജുന ഖാർഗെ കോൺഗ്രസ്സ് അധ്യക്ഷനായാൽ കോൺഗ്രസിന്റെ ഭാവി വീണ്ടും ഇരുളടയുമെന്ന കാര്യത്തിൽ തർക്കമില്ല. കോൺഗ്രസിനെ ആരു നയിക്കണമെന്ന് ഗാന്ധി കുടുംബത്തിന് യാതൊരു പക്ഷപാതവുമില്ലന്നാണ് സോണിയ-രാഹുൽ- പ്രിയങ്ക ഗാന്ധിമാർ പറയുന്നത്. അങ്ങനെയെങ്കിൽ കർണാടകയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന ഗാർഗിനെ ഡൽഹിയിലേക്ക് തിടുക്കത്തിൽ വിളിപ്പിച്ച് സ്ഥാനാർത്ഥിയാക്കിയത് തരൂരിനെ ഭയക്കുന്ന ഹൈക്കൻഡിലെ ചില വ്യക്തികളാണെന്ന കാര്യം ഉറപ്പാണ്. ഇത്തരം വ്യക്‌തി കേന്ദ്രീകൃത അധികാര ചക്രങ്ങളാണ് കോൺഗ്രസിനെ തകർച്ചിയിലേക്ക് തള്ളി നീക്കുന്നത്. അതിനെതിരെ കോൺഗ്രസിനെ സ്‌നേഹിക്കുന്ന യഥാർത്ഥ കോൺഗ്രെസ്സുകാർ രംഗത്തു വരണമെന്നും ലീല മാരേട്ട് അഭ്യർത്ഥിച്ചു.
All the BEST Dearest ? Dr. Shashi Tharoor MP
https://twitter.com/INCTharoorian/status/1577726113656078336?t=MCM2FYt9h3JRiVnjTjJMzw&s=08
Congress has to become the party of the many, led by many more people than a few. It has to become truly representational of the vibrantly diverse society and country India truly is.
#ThinkTomorrowThinkTharoor