കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക സ്‌നാക്കിംഗ് പാര്‍ട്ണറായി എഫ്എംസിജി ഭീമന്‍ ഐടിസിയുടെ മുന്‍നിര സ്‌നാക്ക് ബ്രാന്‍ഡായ ബിംഗോ! ഇതിനു മുന്‍പും ഒട്ടേറെ സ്‌പോര്‍ടിംഗ് ഇവന്റുകളിലെ പ്രമുഖ ടീമുകളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുള്ള ബിംഗോ!യുടെ ബ്രാന്‍ഡ് ഇമേജ് അതുകൊണ്ടുതന്നെ കായികവിനോദങ്ങളുമായി ഏറെ ചേര്‍ന്നു പോകുന്നതാണ്. ഐഎസ്എലിലെ ഏറ്റവും ഫേവറിറ്റ് ടീമുകളിലൊന്നായ കേരളാ ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ബിംഗോ!യുടെ പ്രസിദ്ധമായ ‘മാച്ച് സ്റ്റാര്‍ട്ട് ബിംഗോ! സ്റ്റാര്‍ട്ട്’ എന്ന ക്യാമ്പെയിനും വീണ്ടും ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടീമുകളിലൊന്നായ കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തത്തില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണെന്ന് ഐടിസിയുടെ സ്‌നാക്‌സ്, നൂഡ്ല്‍സ്, പാസ്ത വിഭാഗം മാര്‍ക്കറ്റിംഗ് തലവന്‍ ഐശ്വര്യ പ്രതാപ് സിംഗ് പറഞ്ഞു. ‘സ്‌പോര്‍ട് ആരാധകര്‍ സ്‌നാക്കിംഗ് ആസ്വദിക്കുന്നതിലും മുന്‍നിരയിലാണ്. വലിയൊരു ആരാധകവൃന്ദമുള്ള കേരളാ ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കുന്നതിലൂടെ ആവേശകരമായ മാച്ചുകളാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
സ്‌നാക്കിംഗ് രംഗത്തെ മുന്‍നിര ബ്രാന്‍ഡായ ബിംഗോ!യുമായി സഹകരിക്കാനായതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
പതിഞ്ചോളം വര്‍ഷമായി വിപണിയിലുള്ള ബിംഗോ! ഒറിജിനല്‍ സ്റ്റൈല്‍ പൊട്ടറ്റോ ചിപ്‌സ്, മാഡ് ആംഗ്ള്‍സ്, തെധേ മെധേ എന്നിങ്ങനെ വിവിധ ഫ്‌ളേവറുകളിലും ആകൃതികളിലും ലഭ്യമാണ്.


