Sunday, March 26, 2023

വീഡിയോസ്

മലയാളസിനിമകളൊക്കെ എന്തിനാണിപ്പോ ദുബൈയിൽ ചിത്രീകരിക്കുന്നത്? സംവിധായകനോട് ഗൾഫിലെ  വിദ്യാർഥികൾ

ദുബായ്: സിനിമാപ്രചരണവുമായി ബന്ധപ്പെട്ട് അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലേക്ക് കടന്നുവരുമ്പോൾ ഇത്തിരി ചിരിയും കളിയും കുട്ടിത്തരങ്ങളും മാത്രമാണ് സംവിധായകൻ സകരിയയും അണിയറ പ്രവർത്തകരും പ്രതീക്ഷിച്ചത്. എന്നാൽ, മാധ്യമപ്രവർത്തകരെ വെല്ലും വിധമുള്ള ചോദ്യങ്ങളായിരുന്നു വിദ്യാർഥികൾ കരുതിവെച്ചത്. സിനിമാ നിർമാണത്തെക്കുറിച്ചും പ്രമേയത്തെക്കുറിച്ചും പുതിയ രീതികളെക്കുറിച്ചുമെല്ലാം തുരുതുരാ ചോദ്യങ്ങളെറിഞ്ഞ് സംവിധായകന്റെയും കൂടെയുള്ള സിനിമാ പ്രവർത്തകരേയും  കൊച്ചു വിദ്യാർഥികൾ വെള്ളം കുടിപ്പിച്ചു. "ഇപ്പോൾ യുഎഇയിൽ ചിത്രീകരിക്കുന്ന മലയാള സിനിമകളുടെ എണ്ണം കൂടിയല്ലോ, എന്താണ് കാരണം?" "കുട്ടികൾക്ക് വേണ്ടി മാത്രമായി ഇങ്ങനയൊരു ചിത്രം നിർമിച്ചത് എന്തിന്?" "എന്തുകൊണ്ടാണ് ഈ സിനിമക്ക് ദുബായ് തന്നെ തെരെഞ്ഞെടുത്തത് ?" "ഞങ്ങൾക്കും അഭിനയിക്കണം, അതിനു  ഞങ്ങൾ എങ്ങിനെയാണ് തയ്യാറാകേണ്ടത്?" "കുട്ടികൾക്കായി ഒരുപാട് സിനിമകൾ ഇറങ്ങുന്നതുണ്ടല്ലോ, ഈ സിനിമക്കിപ്പോ എന്താ പ്രത്യേകത?" - എന്നിങ്ങനെ സകല മേഖലകളെ കുറിച്ചും അജ്‌മാൻ  അൽ ജർഫ് ഹാബിറ്റാറ് സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളുണ്ടായിരുന്നു. മോമോ ഇൻ ദുബായ് എന്ന മലയാളചിത്രത്തിലെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും സംവദിക്കുന്നതിനിടയിലെ ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ തകർപ്പൻ ചോദ്യങ്ങൾ ഉയർന്നത്. നിർമാതാവ് സകരിയ, സംവിധായകൻഅമീൻ അസ്‌ലം, സിനിമ താരം  അനീഷ് ജി മേനോൻ, ബാലതാരം ആത്രയ്‌ ബൈജു എന്നിവർ കുട്ടികളോട് സംവദിച്ചു. 360 റേഡിയോയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 360 റേഡിയോ പ്രോഗ്രാം ഡയറക്ടർ ബിഞ്ചു കൊച്ചുണ്ണി പരിപാടികൾ നിയന്ത്രിച്ചു.  പഠനത്തിനു പുറമെ  കുട്ടികളിലെ കലാ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ചോദ്യങ്ങൾ ചോദിക്കാനുള്ള ആത്മവിശ്വാസം വർധിപ്പിക്കാനുമാണ്  ഇതുപോലെ ഉള്ള വേദികൾ സ്കൂളിലും ഒരുക്കുന്നത് എന്ന് സ്കൂൾ പ്രിൻസിപ്പൽ ബാലറെഡ്ഢി അമ്പാട്ടി പറഞ്ഞു. 

Read more
കിണറില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ കയറില്‍ തൂങ്ങി നിന്ന് സാഹസിക ശ്രമം; വൈറല്‍ വീഡിയോ

കിണറില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാനുള്ള യുവാവിന്റെ സാഹസ ശ്രമം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. അരയില്‍ കെട്ടിയ കയറില്‍ തൂങ്ങി നിന്ന്...

Read more

ഏഷ്യാനെറ്റ് ചാനല്‍ അവതരിപ്പിച്ച സകലകലാ വല്ലഭന്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത ഇസ്ര എന്ന എട്ടു വയസ്സുകാരിയുടെ വീഡിയോ വീണ്ടും വൈറലാകുന്നു....

Read more
‘നിഴലാട്ട’ത്തിൽ ഇതൾ വിരിഞ്ഞ ജീവിത കഥ;  രണ്ട് പതിറ്റാണ്ടിന്റെ നാഴികക്കല്ലായി ഫൈൻ ആർട്സ് നാടകം

ചുറ്റുവട്ടത്തുള്ള നമമുടെ പരിചയക്കാരെ നടനും നടിയുമാക്കി രൂപാന്തരപ്പെടുത്തുന്ന അപൂര്‍വ വേദിയാണ് ന്യു ജേഴ്‌സിയിയിലെ   ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ നാടകങ്ങൾ. കഥയോ...

Read more
കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   

സ്വന്തം ലേഖകൻ  വിജയങ്ങൾ വാരിക്കൂട്ടി ആതിര ഷഹി ഫൊക്കാന കലാമത്സരങ്ങളിൽ ഉന്നത വിജയം നേടി കലാതിലകമായി. കലയെ സപര്യയാക്കിയ ഡോ.കല ഷഹിയെന്ന...

Read more
ഫൊക്കാനയുടെ പ്രത്യേക അവാർഡ് കോരസൺ വർഗീസിന്

ഫ്രാൻസിസ് തടത്തിൽ  ഫ്ലോറിഡ: ഫൊക്കാനയുടെ പ്രത്യേക മാധ്യമ പുരസ്ക്കാരം കോരസൺ വർഗീസിന് ലഭിച്ചു. കല, സാഹിത്യം, സംഗീതം, രാഷ്ട്രീയം തുടങ്ങി വിവിധ സാമൂഹ്യ...

Read more
“മിമിക്സ് വൺമാൻ ഷോ” യുമായി കലാഭവൻ ജയൻ വീണ്ടും അമേരിക്കയിൽ

ന്യൂയോർക്ക് :  കലാരംഗത്ത് വിജയകരമായ മുപ്പത് വർഷം പിന്നിടുന്ന പ്രശസ്ത  കലാകാരൻ കലാഭവൻ ജയൻ   മിമിക്സ് വൺമാൻ ഷോയുമായ്...

Read more
ഫ്‌ളവേഴ്‌സ് ടി വി യു എസ് എ നടത്തുന്ന സിങ് ആൻഡ് വിൻ സീസൺ 2 വിന്റെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 18 ന്

വാർത്ത : ജോസഫ് ഇടിക്കുള. ന്യൂ യോർക്ക് : നോർത്ത് അമേരിക്കയിലെ സംഗീത പ്രതിഭകൾക്കായി ഫ്‌ളവേഴ്‌സ് ടി വി യു...

Read more
Page 1 of 4 1 2 4
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?