വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളിടിവി യൂ  എസ്  എ ആരംഭിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍  വിവിധ സ്റ്റേറ്റ് കളില്‍ നിന്ന് 40 ചിത്രങ്ങള്‍ പങ്കെടുത്തു. അമേരിക്കന്‍ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച  ലഘു ചിത്രങ്ങളാണ് മല്‌സരത്തില് ഉണ്ടായിരുന്നത്. അമേരിക്കന്‍ പ്രവാസികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണക്കുന്നതിനും വേണ്ടിയാണു കൈരളിടിവി ടീം ഈ ഷോര്‍ട്  ഫിലിം മത്സരം സംഘടിപ്പിച്ചത്.

ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍, അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിഷാന്ത്, കവിയും  ന്യൂസ് ഡയറക്ടറുമായ ഡോക്ടര്‍ എ ന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാരായ കമ്മിറ്റി  ഫൈനല്‍ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങള്‍ തെരെഞ്ഞെടുത്തു. 

പ്രേക്ഷകര്‍ക് വേണ്ടി  കൈരളിടിവി യില്‍ ഈ ചിത്രങ്ങള്‍ വീണ്ടും പ്രെക്ഷേപണം ചെയ്യും അതില്‍ നിന്നും  പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹൃസ്വ ചലച്ചിത്രം  തെരഞ്ഞെടുക്കും രമേശ് കുമാറിന്റെ (വിസ്‌കോണ്‍സില്‍ )’മഴ വരുംനേരത്തു’, ഡോളര്‍ രാജുവിന്റെ (ന്യൂയോര്‍ക് )’ഇന്‍ ദി നെയിം ഓഫ് ദി ഫാദര്‍’, ദേവസ്യ പാലാട്ടി (ന്യൂജേഴ്സി)’അമേരിക്കന്‍ സ്വീറ്റ്  ഡ്രീംസ്’, വിനോദ് മേനോന്‍ (കാലിഫോര്‍ണിയ )സംവിധാനം നിര്‍വഹിച്ച ‘ചങ്ങമ്പുഴ  പാര്‍ക്’, ജയന്‍ മുളങ്ങാട് (ചിക്കാഗോ ) സംവിധാനം നിര്‍വഹിച്ച ‘മിക്‌സഡ് ജ്യൂസ്, ശ്രീലേഖ ഹരിദാസ്( സാന്റ്റിയാഗോ )സംവിധാനം നിര്‍വഹിച്ച ഒയാസിസ്, ജുബിന്‍ തോമസ് മുണ്ടക്കല്‍ (ന്യൂജേഴ്സി )സംവിധാനം നിര്‍വഹിച്ച ‘പോസിറ്റീവ് ‘ അജോ സാമുവലിന്റെ (ഡാളസ് ടെക്‌സാസ് )ബെറ്റര്‍ ഹാഫ്, ബിജു ഉമ്മന്‍ (അറ്റ്‌ലാന്റ )സംവിധാനം നിര്‍വഹിച്ച  Wake up Call ജെയ്‌സണ്‍ ജോസ്, ദീപ ജേക്കബ് (ബോസ്റ്റണ്‍ )സംയുക്തമായി സംവിധാനം നിര്‍വഹിച്ച ബോസ്റ്റണ്‍ എന്‍ജല്‍സ് എല്‍വിസ്‌ജോര്‍ജ ആന്‍ഡ് നീമ നായര്‍ (സാന്റിയാഗോ ) സംവിധാനം നിര്‍വഹിച്ച ‘ടച്ച് ‘ എന്നി 11 ഷോര്‍ട്ഫിലിമുകളാണ് അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

മത്സരത്തില്‍ പങ്കെടുത്ത എല്ലാ ചിത്രങ്ങളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു. പങ്കെടുത്തവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.  അവസാന റൗണ്ടില്‍ എത്തിയവരില്‍ നിന്ന് മികച്ച ഷോര്‍ട്ഫിലിം, മികച്ച അഭിനേതാക്കള്‍ മികച്ച ക്യാമറ എന്നിവക്കു സമ്മാനങ്ങള്‍ നല്‍കും. ഡോ .ജോണ്‍ ബ്രിട്ടാസിന്റെ  നേതൃത്വത്തില്‍ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം, ജോസഫ് പ്ലാക്കാട്ട്  പുറമെ ഷോര്‍ട്  ഫിലിം  കോര്‍ഡിനേറ്റര്‍ തോമസ് രാജന്‍  അമേരിക്കയിലെ മികച്ച അവതാരകരായ സുബി തോമസ്, തുഷാര ഉറുമ്പില്‍, പ്രവിധ  എന്നിവരാണ് ഈ മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചത് .. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കാടാപുറം 9149549586