ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സഭാ സ്ഥാപകന്‍ ബിഷപ്പ് കെ.പി. യോഹന്നാനെ ഇടിച്ചുവീഴ്ത്തിയ വാഹനം കണ്ടെത്തി. പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കെ.പി യോഹന്നാന്റെ ഭൗതിക ശരീരം ഇപ്പോള്‍ ഡാലസിലെ മെത്തഡസ് ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്. ഇന്ന് സിനഡ് ചേര്‍ന്നതിന് ശേഷം സംസ്‌കാരം സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാകുക. കേരളത്തില്‍ തന്നെയാകും സംസ്‌കാരം എന്നാണ് വിവരം.