മുന്‍ യുഎസ് നേവി ഉദ്യോഗസ്ഥനും റാന്നി കരികുളം തെങ്ങും തറയില്‍ കുടുംബാംഗവുമായ ജേക്കബ് തോമസ് (തങ്കച്ചന് – 75) ഫ്ലോറിഡയിലെ നേപ്പിള്‍സില്‍ നിര്യാതനായി. ഫ്ലോറിഡയില്‍ വരുന്നതിനു മുന്‍പ് ന്യൂ ജേഴ്സിയിലെ ന്യൂ മില്‍ഫോര്‍ഡിലും പിന്നീട് വെര്‍ജീനിയായിലെ നോര്ഫോക്കിലുമായിരുന്നു താമസം . ബ്രോങ്ക്സിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെയും നിലവില്‍ സൗത്ത് വെസ്റ്റ് ഫ്ലോറിഡയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെയും ഫൗണ്ടിങ് മെമ്പറായിരുന്നു.
ചെങ്ങന്നൂര്‍ വല്യപറമ്പില്‍ കുടുംബാംഗമായ ശാന്തിയാണ് സഹധര്‍മ്മിണി. ജേക്കബ് തോമസ് ജൂനിയര്‍ (ഓറഡല്, ന്യൂ ജേഴ്സി), സോമി ബാബു (ന്യൂ റോഷല്‍, ന്യൂ യോര്‍ക്ക്) എന്നിവരാണ് മക്കള്‍. ഡയാന, ജൂബി ബാബു എന്നിവര്‍ മരുമക്കള്‍. ആന്‍ഡ്രൂ, അലക്സ്, വിക്ടോറിയ, കാതറിന്, എയിഡന്, എലിസബത്ത് എന്നിവരാണ് കൊച്ചുമക്കള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന് കോശി(രാജു) : 201 446 2900