സാന്‍ ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്കോയിലെ വീട് വിറ്റു. 2012ല്‍ 10 മില്യണ്‍ ഡോളറിന് വാങ്ങിയ വീട് 31 മില്യണ്‍ ഡോളറിനാണ് വിറ്റിരിക്കുന്നത് (ഏകദേശം 247 കോടി രൂപ). 1928ല്‍ നിര്‍മിച്ച 7,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് ഇരിക്കുന്നത് കാല് ഏക്കറോളം സ്ഥലത്താണ്.
സക്കര്‍ബര്‍ഗിൻെറ ആസ്തി പകുതിയായി കുറഞ്ഞതാണ് വീട് വില്ക്കാന് കാരണമായതെന്നു കരുതപ്പെടുന്നു. 2021 ജൂലൈയിലെ ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 3-ാം സ്ഥാനത്തായിരുന്ന സക്കര്‍ബര്‍ഗ് നിലവില്‍ 17-ാം സ്ഥാനത്താണ്.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഈ കാലയളവില്‍ 142 ബില്യണ്‍ ഡോളറിൻെറ സമ്പത്തുണ്ടയിരുന്ന ഫേസ്ബുക്ക് സ്ഥാപകൻെറ ആസ്തി 61.9 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു.
ഫേസ്ബുക്കിൻെറ മാതൃ കമ്പനിയായ മെറ്റാ ഷെയറുകളുടെ റെക്കോര്‍ഡ് ഇടിവാണ് സക്കര്‍ബര്‍ഗിൻെറ സമ്പത്തില്‍ ഇത്രയുമധികം ഇടിവുണ്ടാക്കിയത്.