കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട കേസില്‍ സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജനുവരി 18ന് കോടതിയില്‍ ഹാജരാകണം. ഇന്ന് ഹാജരാകുന്നതില്‍ നിന്ന് ഒഴിവ് തേടി കര്‍ദിനാള്‍ സമര്‍പ്പിച്ച അപേക്ഷ കാക്കനാട് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതിനാണ് കര്‍ദിനാള്‍ സമയം തേടിയത്.
ഇന്ന് ഹാജരാകേണ്ടിയിരുന്ന കര്‍ദിനാളിന് ഇത് മൂന്നാം തവണയാണ് മജിസ്ട്രേറ്റ് കോടതി സാവകാശം നല്‍കുന്നത്. കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ദിനാളിന്റെ ഹര്‍ജി ഇന്നലെ സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന് ഇന്ന് കോടതിയില്‍ ഹാജരകുന്നതില് സ്റ്റേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.