അഭിഭാഷകര്‍ ചിലപ്പോള്‍ കോടതി ബഹിഷ്‌കരിക്കാറുണ്ട് അത് ജഡ്ജിയെ അപമാനിക്കുന്നതാണോ. ബഹിഷ്‌കരണം ഒരു പ്രതിഷേധമായി കണക്കാക്കികൂടെയെന്ന് കോടതി

കൊച്ചി: പി.വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ കിറ്റ്ക്‌സ് എം.ഡി സാബു എം ജേക്കബ് അടക്കമുള്ള ട്വന്റിട്വന്റി നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് സാബു എം.ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് അടക്കം ആറു പേര്‍ക്കെതിരെ പുത്തന്‍കുരിശ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഈ ഘട്ടത്തില്‍ അറസ്റ്റ് അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ പ്രതികള്‍ ഹാജരാകണം. നോട്ടീസ് നല്‍കി മാത്രമേ ചോദ്യം ചെയ്യലിന് വിളിപ്പിക്കാവൂ. ചോദ്യം ചെയ്യലിന്റെ പേരില്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

 

ജാതീയമായി അധിക്ഷേപിച്ച കേസാണ്. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ അറസ്റ്റ് തടയരുത്. ട്വന്റി ട്വന്റിക്ക് രാഷ്ട്രീയമായി എതിര്‍പ്പുള്ള ബെന്നി ബെഹ്നാന്‍ അടക്കമുള്ള മറ്റു നേതാക്കളുടെ പരിപാടികളില്‍ ഇവര്‍ പങ്കെടുക്കാറുണ്ടെന്ന് ഡിജിപി വാദിച്ചു. എന്നാല്‍ അഭിഭാഷകര്‍ ചിലപ്പോള്‍ കോടതി ബഹിഷ്‌കരിക്കാറുണ്ട് അത് ജഡ്ജിയെ അപമാനിക്കുന്നതാണോ. ബഹിഷ്‌കരണം ഒരു പ്രതിഷേധമായി കണക്കാക്കികൂടെയെന്ന് കോടതി ആരാഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here