സാവകാശം നല്‍കുന്നതില്‍ കാക്കനാട് കോടതി എന്ത് നിലപാട് എടുക്കുമെന്നതാണ് നിര്‍ണായകം. ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ഇത് മൂന്നാം തവണയാണ് കര്‍ദിനാള്‍ വിട്ടുനില്‍ക്കുന്നത്.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകില്ല. കേസിലെ വിചാരണ നടപടികള്‍ക്കായി കര്‍ദിനാള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സാവകാശം തേടാനാണ് കര്‍ദിനാളിന്റെ തീരുമാനം.

കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ദിനാളിന്റെ ഹര്‍ജി ഇന്നലെ സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഹാജരകുന്നതില്‍ സ്‌റ്റേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തോട് നേരിടട്് ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

 

നിലവില്‍ കേരളത്തില്‍ ഇല്ലാത്തതിനാല്‍ ഹാജരാകന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചേക്കും. സാവകാശം നല്‍കുന്നതില്‍ കാക്കനാട് കോടതി എന്ത് നിലപാട് എടുക്കുമെന്നതാണ് നിര്‍ണായകം. ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ഇത് മൂന്നാം തവണയാണ് കര്‍ദിനാള്‍ വിട്ടുനില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here