ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന് എന്നിവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയില്‍ കടന്ന മദ്യം കഴിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു.