കാസർഗോഡ്: തൃക്കരിപ്പുര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. മംഗലാപുരം ഭാഗത്തുനിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടിയുടെ ബോഗികളാണ് വേര്‍പെട്ടത്.
ട്രെയിൻ ചന്തേര റെയില്‍വേ സ്റ്റേഷനു സമീപം എത്തിയപ്പോള്‍ ഏഴാമത്തെ ബോഗിയില്‍ നിന്നുള്ള ബന്ധം വേര്‍പെടുകയായിരുന്നു. ട്രെയിൻ പിറകോട്ടെടുത്ത് ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബോഗികള്‍ കൂട്ടിച്ചേര്‍ത്തത്.