കൊച്ചി: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ഹസന്‍ മുഹമ്മദ് മേദര്‍ മന്‍സിലിന് ‘പ്രൈഡ് ഓഫ് കേരള’ പുരസ്‌കാരം സമ്മാനിച്ചു. കൊച്ചി ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമ വികസന, ഉരുക്ക് സഹമന്ത്രി ഫഗന്‍ സിംഗ് കുലസ്‌തെ പുരസ്‌കാരം സമര്‍പ്പിച്ചു. നിര്‍മാണ മേഖലയിലെ പ്രമുഖരായ യൂആര്‍ക് കോണ്‍ട്രാക്ടിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഹസന്‍. പ്രൈഡ് ഓഫ് കേരളാ 2023 പുരസ്‌കാരങ്ങളുടെ ഭാഗമായ ‘ബെസ്റ്റ് പ്രൊജക്റ്റ് ഗവര്‍ണന്‍സ്’ അവാര്‍ഡിനാണ് അദ്ദേഹം അര്‍ഹനായത്.

മലയാളി സമൂഹത്തില്‍ മാറ്റം കൊണ്ടുവന്ന വിവിധ മേഖലകളിലെ പ്രമുഖരെ ആദരിക്കുന്നതിനാണ് പ്രൈഡ് ഓഫ് കേരളാ അവാര്‍ഡ്സ് സമിതി പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹതന്‍ അല്‍ ഖലീജ്, എച്ച്എം ട്രേഡിങ്ങ്, യൂആര്‍ക് കോണ്ട്രാക്റ്റിംഗ് എന്നീ സ്ഥാപനങ്ങളുടെ മേധാവിയായ ഹസന്‍ ഇന്ത്യക്ക് പുറമേ സൗദി അറേബ്യ, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളിലും ശ്രദ്ധേയനായ സംരഭകനാണ്. സര്‍ക്കാരുകള്‍, ട്രസ്റ്റുകള്‍, എന്‍ജിഓകള്‍ തുടങ്ങിയവരുമായി സഹകരിച്ചും സ്വന്തം നിലക്കും അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.

ബിസിനസ്, കരാര്‍ മേഖലകളില്‍ 25 വര്‍ഷത്തിലധികം അനുഭവ സമ്പത്തുള്ള ഡോ. ഹസന്‍ സേവനം, ഗവേഷണം, ഉല്‍പാദനം, വിപണനം തുടങ്ങി രംഗങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

ഡോ. ഹസന്‍ മുഹമ്മദ് മേദര്‍ മന്‍സില്‍

ഫോട്ടോ – കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമ വികസന, ഉരുക്ക് സഹമന്ത്രി ഫഗന്‍ സിംഗ് കുലസ്‌തെ വ്യവസായി ഡോ. ഹസന്‍ മുഹമ്മദ് മേദര്‍ മന്‍സിലിന് ‘പ്രൈഡ് ഓഫ് കേരള’ പുരസ്‌കാരം സമ്മാനിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here