US President Joe Biden speaks about the situation in Afghanistan from the East Room of the White House in Washington, DC, July 8, 2021. (Photo by SAUL LOEB / AFP) (Photo by SAUL LOEB/AFP via Getty Images)

പി പി ചെറിയാൻ  

ഫിലാഡൽഫിയ:  യുഎസ് കോർപ്പറേഷനുകൾക്കും നിക്ഷേപകർക്കും സമ്പന്നരായ അമേരിക്കക്കാർക്കും വലിയ നികുതി വർദ്ധനവ് നിർദ്ദേശിച്ചു ജോ ബൈഡൻ. വ്യാഴാഴ്ച ഉച്ചയ്ക്ക് ഫിലാഡൽഫിയയിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ തന്റെ ബജറ്റ് പദ്ധതികൾ അവതരിപ്പിച്ചത്.ബജറ്റ് പദ്ധതിയുടെ ഭാഗമായി ഫെഡറൽ കമ്മി ഏകദേശം 3 ട്രില്യൺ ഡോളർ കുറയ്ക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു 

നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനെത്തുടർന്ന്  ജനപ്രതിനിധിസഭ  റിപ്പബ്ലിക്കൻമാർ നിയന്ത്രണത്തിലായതിനാൽ, ബജറ്റ് മിക്കവാറും നിയമമാകാൻ സാധ്യതയില്ല . 2024 ൽ  രണ്ടാം തവണയും മത്സരിക്കാൻ ഒരുങ്ങുന്ന ബൈഡനു  തന്റെ സാമ്പത്തിക കാഴ്ചപ്പാട് സ്ഥാപിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഡെമോക്രാറ്റുകൾ  ബജറ്റ്  തുക ഗണ്യമായി വെട്ടിക്കുറയ്ക്കാത്തപക്ഷം ഫെഡറൽ വായ്പാ പരിധി ഉയർത്തുന്നതിൽ ഒപ്പുവെക്കില്ലെന്ന് റിപ്പബ്ലിക്കൻമാർ ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞു

ബൈഡന്റെ പുതിയ  നിർദ്ദേശത്തെ “അശ്രദ്ധവും” “ഗുരുതരവും” എന്ന് വിളിച്ചു റിപ്പബ്ലിക്കൻ ഹൗസ് നേതൃത്വം വ്യാഴാഴ്ച ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി, സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കാനാണു അവർ ആവശ്യപ്പെടുന്നത് . റിപ്പബ്ലിക്കൻമാർ ഇതുവരെ ഒരു ബദൽ ബജറ്റ് പ്രസിദ്ധീകരിക്കുകയോ, കമ്മി കുറയ്ക്കുന്നതിന് പദ്ധതികളോ ഇതുവരെ  വ്യക്തമാക്കിയിട്ടില്ല.

ബൈഡന്റെ പുതിയ ബജറ്റിൽ ട്രില്യൺ കണക്കിന് ഡോളർ വകയിരുത്തിയിരിക്കുന്നതു  ഉക്രെയ്‌നിനും നാറ്റോയ്‌ക്കുമുള്ള സാംമ്പത്തിക  സഹായം  തുടരുന്നതിനും  ,മുതൽ മുതിർന്ന പൗരന്മാർക്കും പാവപ്പെട്ടവർക്കും കൂടുതൽ ആരോഗ്യ സംരക്ഷണ നിക്ഷേപം പൂർണ്ണമായി നൽകുന്നതിനുമാണെന്നു  വൈറ്റ് ഹൗസ് പറയുന്നു.

വൻകിട കമ്പനികൾക്കും ഉയർന്ന വരുമാനക്കാർക്കും നികുതി  ഉയർത്തി ശതകോടീശ്വരന്മാർക്ക് 25 ശതമാനം മിനിമം നികുതി, 28 ശതമാനം കോർപ്പറേറ്റ് നികുതി നിരക്ക്, യുഎസ് ബഹുരാഷ്ട്ര കമ്പനികളുടെ വിദേശ വരുമാനത്തിന്റെ നികുതി നിരക്ക് 10.5 ശതമാനത്തിൽ നിന്ന് 21 ശതമാനമായി ഇരട്ടിയാക്കുക എന്നിവയും നിർദിഷ്ട നികുതി വർദ്ധനവിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here