ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഹയാത്ത് റീജന്‍സിയില്‍ ഒരുങ്ങിയ കണ്വന്ഷന് നഗറില്‍ നൂറുകണക്കിന് മലയാളി ഹിന്ദുക്കളെ സാക്ഷി നിര്‍ത്തി കെ.എച്ച്.എന്‍.എ സമ്മേളനത്തിന് കൊടിയേറി.
വ്യാഴാഴ്ച വൈകുന്നേരം 6.30-ന് പ്രസിഡന്റ് ടി.എന്‍.നായര്‍ കൊടിയേറ്റിയപ്പോള്‍ നൂറുകണക്കിന് കണ്ഠങ്ങളില്‍ നിന്ന് `ഗോവിന്ദ തിരുനാമ സങ്കീര്‍ത്തനം ഹരിഗോവിന്ദ’ എന്ന മന്ത്രം ഉയര്‍ന്നു.
കൊടിയേറ്റത്തിനു മുന്നോടിയായി ന്യൂയോര്‍ക്ക് അയ്യപ്പസേവാ സംഘം പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള പ്രാര്‍ത്ഥനാ ശ്ശോകം ആലപിച്ചു. കെ.എച്ച്എന്‍.എ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ശശിധരന് നായര്‍, മുന്‍ പ്രസിഡന്റുമാരായ മന്മഥന് നായര്‍, ആനന്ദന് നിരവേല്‍, കെ.എച്ച്.എന്‍.എ കണ്വന്ഷന് ചെയര്മാന് റെനില്‍ രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് ഗണേശന് നായര്‍, ട്രഷറര്‍ രാജു പിള്ള എന്നിവരെ കൂടാതെ കേരളത്തില്‍ നിന്നെത്തിയ അതിഥികളായ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കുമ്മനം രാജശേഖരന്, സ്വാമി ചിദാനന്ദ സരസ്വതി, സ്വാമി ഗുരുപ്രസാദ് എന്നിവരും കെ.എച്ച്.എന്‍.എ ഭാരവാഹികളും സന്നിഹിതരായിരുന്നു.
see also:
ഡാലസില്‍ കെ.എച്.എന്‍.എ. കണ്‍വന്‍ഷനു രജിസ്റ്റ്രേഷന് ആരംഭിച്ചു