1435823095_Pinarayi-Vijayan6_15

സി.പി.ഐയെ സ്വാഗതം ചെയ്തുകൊണ്ട് വീക്ഷണത്തില്‍ വന്ന മുഖപ്രസംഗം പരിഹാസ്യമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വീക്ഷണത്തില്‍ വരുന്നതൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തള്ളിയിട്ടുണ്ട്. ഇടതുപക്ഷത്തോടൊപ്പം എപ്പോഴും ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. ഇതേക്കുറിച്ചുള്ള നിലപാട് സി.പി.ഐനേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, സി.പി.ഐയെ സ്വാഗതം ചെയ്യുന്നുവെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വീക്ഷണത്തിന്‍െറ മുഖപ്രസംഗം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയമോ തീരുമാനമോ അല്ല. എന്നാല്‍ മതേതരത്വത്തിന് വെല്ലുവളി ഉയരുന്ന സാഹചര്യത്തില്‍ സി.പി.ഐയെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയുടെ വരവിനെ ഭയക്കുന്നു. അതിനാല്‍ അന്ധമായ കോണ്‍ഗ്രസ് വിദ്വേഷം ഒഴിവാക്കിയാല്‍ ഇടതുപക്ഷ കക്ഷികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here