Thursday, June 1, 2023
spot_img
Homeന്യൂസ്‌അമേരിക്കകെസ്റ്റര്‍ ലൈവ്‌' സംഗീതവിരുന്നിന്‌ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കെസ്റ്റര്‍ ലൈവ്‌’ സംഗീതവിരുന്നിന്‌ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

-

 

1435921161_a14

 

ന്യൂയോര്‍ക്ക്‌: ലോകമലയാളികള്‍ക്കിടയില്‍ ക്രിസ്‌തുസ്‌നേഹത്തിന്റെ ആത്‌മനിര്‍വൃതിയുണര്‍ത്തി, നീറുന്ന മനസുകളില്‍ ദൈവികസന്ദേശത്തിന്റെ സാന്ത്വനസ്‌പര്‍ശമായി സംഗീതത്തിന്റെ കുളിര്‍മഴപെയ്യിച്ച അനുഗ്രഹീതപ്രതിഭ കെസ്റ്റര്‍ ആദ്യമായി അമേരിക്കയിലെത്തുന്നു. ക്രൈസ്‌തവഗാനശാഖയ്‌ക്ക്‌ സ്വരമാധുരിമയാര്‍ന്ന ആലാപനശൈലിയിലൂടെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ബിനോയി ചാക്കോയും സിസിലി ഏബ്രഹാമും കെസ്റ്ററിനൊപ്പം അണിനിരക്കുന്ന സംഗീതവിരുന്ന്‌ -?`കെസ്റ്റര്‍ ലൈവ്‌’, കാര്‍വിംഗ്‌ മൈന്റ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌സാണ്‌ അമേരിക്കന്‍ മലയാളികള്‍ക്കായി അണിയിച്ചൊരുക്കുന്നത്‌. സ്വരമാധുര്യത്തിനും ആലാപനസൗകുമാര്യത്തിനുമൊപ്പം അനുതാപത്തിന്റെ സ്‌പര്‍ശവും ഇഴചേരുന്നുണ്ട്‌ കെസ്റ്ററിന്റെ ശബ്‌ദത്തില്‍.

എന്നും പുതുമകള്‍ നിറഞ്ഞ പ്രോഗ്രാമുകള്‍ പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചിട്ടുള്ള കാര്‍വിംഗ്‌ മൈന്റ്‌സാണ്‌ കെസ്റ്ററിനെ ആദ്യമായി അമേരിക്കയിലെത്തിക്കുന്നത.്‌ സെപ്‌റ്റംബറില്‍ പര്യടനമാരംഭിക്കുന്ന ഈ സംഗീതവിരുന്നിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

വിവരങ്ങള്‍ക്ക്‌: ഗില്‍ബര്‍ട്ട്‌ ജോര്‍ജുകുട്ടി (201) 926-7477.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: