സിഡ്നി: ജനിച്ച് ദിവസങ്ങൾമാത്രം പിന്നിട്ട കുഞ്ഞിനെ പാർലമെൻറിൽ കൊണ്ടുവരുകയും ഒൗദ്യോഗിക വേളയിൽ പാലൂട്ടുകയും ചെയ്ത് രാജ്യത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ് ആസ്ട്രേലിയൻ സെനറ്റർ. ഗ്രീൻ പാർട്ടിയുടെ ലാറിസ്സ വാേട്ടർസ് ആണ് രണ്ടാമത്തെ പ്രസവത്തിനുശേഷം സെനറ്റിൻറെ ഉപരിസഭയിൽ കൈക്കുഞ്ഞുമായി മടങ്ങിയെത്തിയത്. അവിടെ നടന്ന വോട്ടെടുപ്പിൽ അവർ പങ്കെടുക്കുകയും ചെയ്തു. 

രാജ്യത്തെ പാർലമെൻറിനകത്തുവെച്ച് അമ്മയുടെ പാൽ കുടിക്കാൻ തെൻറ മകൾ ആലിയക്ക് കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും പാർലമെൻറിലേക്ക് നമുക്ക് കൂടുതൽ വനിതകളെയും അച്ഛനമ്മമാരെയും ആവശ്യമുണ്ടെന്നും അവർ പിന്നീട് ട്വിറ്ററിൽ കുറിച്ചു. പാർലമെൻറിനെ കൂടുതൽ കുടുംബസൗഹൃദമാക്കാൻ ചേംബറിൽവെച്ച് പാലൂട്ടാനുള്ള പുതിയ നിയമം ആസ്ട്രേലിയയിൽ കഴിഞ്ഞവർഷം കൊണ്ടുവന്നിരുന്നു. നേരത്തെ ഇവിടെ കുട്ടികൾക്ക് വിലക്കുണ്ടായിരുന്നു.  

2003ൽ വിക്ടോറിയ എം.പിയായിരുന്ന കിർസ്റ്റി മാർഷലിനെ 11 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് പാൽ െകാടുത്തതിനെ തുടർന്ന് പാർലമെൻറിൽനിന്ന് പുറത്താക്കിയിരുന്നുവെന്ന കാര്യവും വാേട്ടർസ് പരാമർശിച്ചു. തൊഴിലിടങ്ങളിലിന്നും സ്ത്രീകളനുഭവിക്കുന്ന ലിംഗവിവേചന മേനാഭാവം ചിലേപ്പാഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായും എന്നാൽ, മറ്റുചിലപ്പോൾ പിന്തിരിഞ്ഞുനോക്കുേമ്പാൾ നമ്മൾ അതിൽനിന്നും എത്രമാത്രം മുന്നോട്ടു പോയിരിക്കുന്നതെന്നും വാേട്ടർസ് പറഞ്ഞു. അംഗീകരിക്കപ്പെട്ട നിമിഷമാണിതെന്ന് ലേബർ സെനറ്റർ കാത്തി ഗല്ലാഗെർ പ്രതികരിച്ചു. 

കുഞ്ഞുങ്ങളൊപ്പമുള്ള സ്ത്രീകൾക്ക് ജോലിയും ചെയ്യാം അതിനുശേഷം അവരെ പരിചരിക്കുകയും ആവാം. അത്തരമൊരു സാഹചര്യത്തെ ഉൾകൊള്ളാൻ നമ്മൾ തയാറായിരിക്കുന്നുവെന്ന യാഥാർഥ്യമാണിതെന്നും കാത്തി കൂട്ടിച്ചേർത്തു. പാർലമെൻറിനകത്ത് കുഞ്ഞിനെ പാലൂട്ടുന്ന തെൻറ ചിത്രം ഫേസ്ബുക്കിെൻറ പ്രൊഫൈൽ ഫോട്ടോയായി വാട്ടേർസ് ഇടുകയും ചെയ്തു. നിരവധി അനുകൂല കമൻറുകളാണ് അതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

senetor

LEAVE A REPLY

Please enter your comment!
Please enter your name here