ന്യൂജേഴ്‌സി: അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ സജീവ സാന്നിധ്യമായ വിജി എസ് നായരെ ഫൊക്കാന കൺവൻഷന്റെ ടാലന്റ്റ് കോമ്പറ്റിഷൻ കോർഡിനേറ്റർ ആയി തിരഞ്ഞെടുത്
വിജി എസ് നായർ മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ചെയർപേഴ്സൺ, മുൻ പ്രസിഡന്റ്, നായർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ചിക്കാഗോ ട്രഷറർ, കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ഓഡിറ്റർ, കരുണാ ഫൗണ്ടേഷൻ ട്രസ്റ്റി എന്നീ നിലകളിൽ തന്റെ പ്രവർത്തന മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.
അക്കൗണ്ടിംഗ് ബിസിനസ് നടത്തി വരുന്ന വിജി എസ് നായരുടെ സംഘടനാ രംഗത്തെ പ്രവർത്തന മികവ് ഫൊക്കാന കൺവൻഷനു മുതൽക്കൂട്ടാകും. വിജി നായര്‍ ഏവരേയും നന്ദി അറിയിക്കുകയും, അതോടൊപ്പം ഫൊക്കാന കൺവൻഷനു ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.