ടൊറന്റോ: ടൊറന്റോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28-നു ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം ആറുവരെ ഫോര്‍ട്ടി പ്ലസ് വോളിബോള്‍ ടൂര്‍ണമെന്റും കേരളപ്പിറവി ആഘോഷങ്ങളും നടത്തുന്നു.
St. John Paul II Catholic Secondary School 685 Military Trail, Scarborough-ല്‍ വച്ചു നടത്തപ്പെടുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒന്നാം സമ്മാനം 500 ഡോളറും, രണ്ടാം സമ്മാനം 300 ഡോളറുമാണ്.
വോളിബോള്‍ ടൂര്‍ണമെന്റിനു ശേഷം കേരളപ്പിറവി ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ TMS East Center, Unit 15, Passmore Ave, Scarborough, On, MIV 5A9. -ല്‍ ആചരിക്കുന്നു. ഡാന്‍സ്, പാട്ട്, കേരള സ്റ്റൈലിലുള്ള ഡിന്നര്‍, മറ്റു വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.
മുതിര്‍ന്നവര്‍ക്ക് 15 ഡോളറും, 5 മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 10 ഡോളറുമാണ് പ്രവേശന നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി ജോസഫ് 647 297 1231, ജോ മാത്യു 647 501 1449, ബിജു കട്ടത്തറ 647 717 8578, രാജേന്ദ്രന് 416 543 2830, സന്തോഷ് ജേക്കബ് (416 918 6370.
www.torontomalayaleesamajam.com