ചെന്നൈ: ഇന്നലെ അന്തരിച്ച പ്രമുഖ സംവിധായകന്‍ ഐ വി ശശിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂര്‍ വൈദ്യുതശ്മശാനത്തിലാകും സംസ്‌കാരച്ചടങ്ങുകള്‍. അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടില്‍ ഐ വി ശശിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു ഉച്ചതിരിഞ്ഞ് ചെന്നൈയില്‍ എത്തും.
നടന്‍ മമ്മൂട്ടിയുള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ ഇന്ന് ഐ വി ശശിയ്ക്ക് അന്തിമോപചാരമര്‍പ്പിയ്ക്കാനെത്തുമെന്നാണ് കരുതുന്നത്. ഇന്നലെ മോഹന്‍ലാലും കമലഹാസനും മുതിര്‍ന്ന അഭിനേത്രി ശാരദയുമുള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ ഐ വി ശശിയ്ക്ക് അന്ത്യാഞ്ജലികളര്‍പ്പിയ്ക്കാനെത്തിയിരുന്നു. ഇന്നലെ രാവിലെയോടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് ഐ വി ശശി അന്തരിച്ചത്.