ന്യൂഡല്‍ഹി:ഗുജറാത്ത് തിരഞ്ഞെടുപ്പു തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. നേരത്തേ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഗുജറാത്തിനെ ഒഴിവാക്കി ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പു തീയതി മാത്രം പ്രഖ്യാപിച്ചത് വിവാദമായിരുന്നു.

ഇതിനിടെ 115 മുതല്‍ 125സീറ്റുവരെ നേടി ബിജെപി ഭരണം നിലനിര്‍ത്തുമെന്ന ഇന്ത്യ ടുഡെ അഭിപ്രായസര്‍വേ ഫലം പുറത്തുവന്നു. കോണ്‍ഗ്രസ് 57മുതല്‍ 65സീറ്റുവരെ നേടുമെന്നും, ബിജെപിയുടെ വോട്ട്ശതമാനത്തില്‍ കുറവുണ്ടാകുമെന്നും സര്‍വെ പറയുന്നു. അതേസമയം ഗുജറാത്തില്‍ 150 സീറ്റുനേടുമെന്ന് വീമ്പുപറയുന്ന ബിജെപി, തിരഞ്ഞെടുപ്പിനെ എന്തിന് ഭയക്കുന്നുവെന്ന ചോദ്യവുമായി പട്ടേല്‍സമരനേതാവ് ഹാര്‍ദിക്പട്ടേല്‍ രംഗത്തെത്തി. ഗുജറാത്തില്‍ ബിജെപിയെ തകര്‍ക്കാന്‍ ഏതറ്റംവരെയും പോകുമെന്നും, എന്നാല്‍, കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഹാര്‍ദിക്പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here