തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. കൊട്ടിയം കിംസ്, തിരുവനന്തപുരം എസ്.യു.ടി. റോയല്‍ ആശുപത്രികളെ കേസില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ആരോപണവിധേയരായ ഡോക്ടര്‍മാരെ അറസ്റ്റ്‌ ചെയ്യുന്ന കാര്യത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷം തീരുമാനമെടുക്കും.

കേസില്‍ 45 സാക്ഷികളാണുളളത്. കേന്ദ്ര മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ഓഗസ്റ്റിലാണ് ഗുരുതരമായി പരുക്കേറ്റ മുരുകനെയും വഹിച്ചുകൊണ്ടുള്ള ‘ട്രാക്കിന്റെ’ ആംബുലന്‍സ് കൊട്ടിയം കിംസില്‍ നിന്നും മെഡിട്രീന ആശുപത്രിയിലെത്തുന്നത്. ന്യൂറോ സര്‍ജനില്ലെന്ന കാരണം പറഞ്ഞാണ് മെഡിട്രീന ആശുപത്രി മുരുകനെ ഒഴിവാക്കിയത്. കൊട്ടിയം കിംസ് ആവുന്ന തരത്തില്‍ എല്ലാ ചികില്‍സയും ന!ല്‍കിയെന്നാണ് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here