ഡെലവെയർവാലി ∙ സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തിവരാറുളള വിശുദ്ധ യോഹന്നാൻ സ്നാപകന്റെ ഓർമപെരുന്നാൾ ഓഗസ്റ്റ് 28, 29, 30 (വെളളി, ശനി, ഞായർ) തീയതികളിൽ ഫാ. ഡോ. വർഗീസ് വർഗീസി(മീനടം) ന്റെ മുഖ്യകാർമികത്വത്തിൽ കൊണ്ടാടുന്നതാണ്. വെളളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.15 ന് സന്ധ്യാനമസ്കാരവും തുടർന്ന് സുവിശേഷ പ്രസംഗവും ഞായറാഴ്ച രാവിലെ 8.30 ന് ഫാ. ഡോ. വർഗീസ് വർഗീസിന്റെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരവും വി. കുർബാനയും തുടർന്ന് ഭക്തി നിർഭരമായ റാസ, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ആത്മീയമായ ഈ ശുശ്രൂഷയിൽ സംബന്ധിച്ച് വിശുദ്ധന്റെ മധ്യസ്ഥതയിൽ അനുഗ്രഹം നേടുവാൻ എല്ലാ വിശ്വാസികളെയും ഇടവക നേതൃത്വം സ്വാഗതം ചെയ്തു.